ടെഹ്റാൻ: ഇറാൻ ആണവായുധ പദ്ധതികളുടെ തലവനായ മൊഹ്‌സിന്‍ ഫഖ്‌രിസാദെയെ വെടിവച്ചുകൊലപ്പെടുത്തി. ഇതിന് പിന്നില്‍ ഇസ്രയേലാണെന്നാണ് (Israel) ആരോപണം. ടെഹ്റാനിന് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇതിന് തക്കതായ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ (Iran) അറിയിച്ചു.
മൊഹ്‌സിന്‍ ഫഖ്‌രിസാദെയുടെ (Mohsen Fakhrizadeh) സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഇറാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഫഖ്‌രിസാദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Also read: ഭാവി മരുമകന് സമ്മാനം AK 47 തോക്ക്, വൈറലായി അമ്മായിയമ്മയുടെ Wedding Gift ...!
ഇറാന്‍ (Iran) തലസ്ഥാനമായ ടെഹ്‌റാനിലുള്ള ഒരു ചെറിയ നഗരമായ അബ്‌സാരിഡിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഇസ്രയേലിന് ഫഖ്‌രിസാദെയോട് ആഴത്തിലുള്ള ശത്രുത ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണ ശേഷം ഭീകരവാദികള്‍ രക്ഷപ്പെട്ടത് സംബന്ധിച്ച് യാതൊരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു ഫഖ്‌രിസാദെ (Mohsen Fakhrizadeh). ഇദ്ദേഹത്തെ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി (Isreal PM) ബെഞ്ചമിൻ നെതന്യാഹു മുൻപ് വിശേഷിപ്പിച്ചിട്ടുണ്ട്.