Washington: അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിന് (US Presidential Election) വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളില്‍ കടുത്ത പ്രചാരണം നടത്തി ഡോണള്‍ഡ് ട്രംപും  ജോ ബൈഡനും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന വട്ട പ്രചാരണത്തിന്‍റെ ഭാഗമായി  പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്  (Donald Trump)  ലോവ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, ഫ്ളോറിഡ എന്നീ അഞ്ച് ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ റാലികളിലാണ് പങ്കെടുത്തത്. തന്‍റെ  പ്രസംഗത്തിലുടനീളം ജോ ബൈഡനെ കുറ്റപ്പെടുത്തിയ ട്രംപ്, ജയിക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസവും  പ്രകടിപ്പിച്ചു.


അതേസമയം, തിരഞ്ഞെടുപ്പിന് മുന്‍പുള്ള  പോള്‍ ഫലങ്ങള്‍ ജോ ബൈഡന്  (Joe Biden) അനുകൂലമാണ്.  ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോളില്‍ നാല് നിര്‍ണായക സ്വിങ് സ്റ്റേറ്റുകളില്‍ ബൈഡന്‍ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


തിരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിയ്ക്കുകയാണ്  


നാല്‍പ്പത്തിയാറാമത് പ്രസിഡന്‍റിനെയാണ്  അമേരിക്കന്‍ ജനത തിരഞ്ഞെടുക്കുന്നത്.   ഇക്കുറി റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയത് ആവേശത്തിന് കൊഴുപ്പു കൂട്ടുമ്പോള്‍  ആശങ്കയിലാണ് ഇരു പക്ഷങ്ങളും.


അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ  കഴിഞ്ഞ 232 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മഹാമാരിയുടെ കാലത്ത്  പ്രസിഡന്‍റ്  തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് കാലത്തെ അസാധാരണ സാഹചര്യങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും അസാധാരണമായ ആവേശമാണ് ആളുകളില്‍ കാണുവാന്‍ കഴിയുന്നത്‌.


ഔദ്യോഗിക വോട്ടെടുപ്പ് ചൊവ്വാഴ്ചയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതുവരെ 10 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മൈലുകള്‍ താണ്ടിയാണ് പലരും വോട്ട് ചെയ്യാനെത്തിയത് എന്നത് അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ അപൂര്‍വ കാഴ്ചയായി.


Also read: ന്യുസിലാൻഡിന്റെ ആദ്യ 'ഇന്ത്യൻ' മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണൻ


വൈറ്റ് ഹൗസ് കാത്തിരിക്കുകയാണ്.....  പുതിയ അവകാശിക്കായി.... ഓവല്‍ ഓഫിസിലേക്കെത്തുന്നത് ഭരണത്തുടഡൊണാള്‍ഡ് ട്രംപോ അതോ  ജോ ബൈഡനോ. ചോദ്യങ്ങള്‍ക്ക് ഉത്തരമാകാന്‍ മണിക്കൂറുകള്‍ മാത്രം...!!