ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ അന്ത്യശാസനവുമായി അമേരിക്ക. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരവാദത്തിനെതിരെ പൊരുതുന്നതിന് വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ പാകിസ്ഥാന് കഴിയും. അക്കാര്യം പാകിസ്ഥാന്‍  ത്വരിതപ്പെടുത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള നടപടികള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് വ്യക്തമാക്കി. 


 



 


അതേസമയം, തീവ്രവാദികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്ഥാനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുമെന്ന് യു.എന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ തുറന്നടിച്ചു.  പാകിസ്ഥാനെതിരെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പുതുവര്‍ഷദിനത്തിലെ ട്വീറ്റും. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന് സഹായധനം നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നു എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. 


എന്നാല്‍ അമേരിക്കയുടെ ശാസനകളോട് രൂക്ഷമായ ഭാഷയിലാണ് പാകിസ്ഥാനും വിമര്‍ശിച്ചത്. പാകിസ്ഥാനിലെ യു.എസ്. സ്ഥാനപതിയെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തുകയും നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.