വാഷിങ്ടൺ ഡിസി:  പുരുഷനാണോ സ്ത്രീയാണോ അതോ ഇനി X ആണോ? ചോദ്യം അമേരിക്കയിലെ പാസ്പോർട്ട് ഓഫീസിൽ എത്തുന്നവരോടാണ്. അതേ പുരുഷനും സ്ത്രീയും അല്ല, ഇനി മറ്റേതെങ്കിലും ലിംഗത്തിൽപ്പെട്ടയാളാണ് പാസ്പോർട്ടിന് വേണ്ടി അപേക്ഷിക്കുന്നതെങ്കിലും ധൈര്യമായി തന്റെ ലിംഗം വെളിപ്പെടുത്താതെ ഇരിക്കാം. ജെൻഡർ ന്യൂട്രൽ പാസ്പോർട്ട് എന്ന ആശയം യുഎസിൽ നടപ്പിലാക്കിയിരിക്കുകയാണ് ബൈഡൻ ഭരണകൂടം. X എന്ന ജെൻഡർ ഡെസിഗ്നേഷനിലും ഇനി ആളുകൾക്ക് പാസ്പോർട്ട് യുഎസിൽ കൈപ്പറ്റാം.


COMMERCIAL BREAK
SCROLL TO CONTINUE READING

LGBTQ+ അവകാശങ്ങൾക്ക് പേരു കേട്ട ഇടപെടൽ നടത്തുന്ന രാജ്യമാണ് യുഎസ്. ഭിന്നലിംഗത്തിൽപ്പെട്ടവർക്കും ഇവിടെ സാധാരണപോലെ ജീവിക്കാം. സ്ത്രീയെന്നോ പുരുഷനെന്നോ അറിയപ്പെടാൻ ആഗ്രഹമില്ലാത്തവർക്ക് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 


ALSO READ: ഞാനൊരു സ്വവര്‍ഗാനുരാഗി.... 90-ാം വയസിലൊരു വെളിപ്പെടുത്തല്‍


LGBTQ+ സമൂഹത്തിൽ ഉൾപ്പെട്ടവർ വലിയ ആഹ്ളാദത്തോടെയാണ് പുതിയ നടപടിയെ നോക്കിക്കാണുന്നത്. ലിംഗം വെളിപ്പെടുത്തേണ്ടി വരുമ്പോൾ പല തരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നതായും പലരും പറയുന്നു. ഇത്തരമൊരു പ്രശ്നം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ സർക്കാർ തീരുമാനം.


ഭിന്നലിംഗത്തിൽപ്പെട്ടവരെ ഉദ്ദേശിച്ചുള്ള നടപടിയാണെങ്കിലും സാധാരണക്കാർക്കും ഇതിനോട് യോജിപ്പാണ്. ആൺ-പെൺ എന്ന വേർത്തിരിവ് മറികടക്കാൻ പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് ചിലരുടെ വാദം. ഒരു ലിംഗത്തിൽ ഉൾപ്പെട്ടിരിക്കുന്നതുപോലെ ഒരു ലിംഗത്തിലും പെടുന്നവരല്ല തങ്ങളെന്ന് പറയാനും പൗരന് അവകാശമുണ്ടെന്ന് ചിലർ പറയുന്നു. അങ്ങനെ പുതിയ സർക്കാർ തീരുമാനത്തെ പലരും പല കോണുകളിലൂടെയാണ് നോക്കിക്കാണുന്നത്.


ALSO READ : മക്കളുടെ ലൈംഗികസ്വത്വം എന്തായാലും അംഗീകരിക്കും!!


എന്നാൽ പുതിയ നടപടിയെ യാഥാസ്ഥിതികരായ ആളുകൾ വലിയ പ്രതിഷേധത്തോടെയാണ് നോക്കികാണുന്നത്. ഗർഭഛിദ്രം അടക്കമുള്ള ബൈഡൻ ഭരണകൂടത്തിന്റെ പുതിയ നടപടികൾക്ക് എതിരെ രാജ്യത്ത് ഇപ്പോൾ തന്നെ പ്രതിഷേധം വ്യാപകമാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.