വാഷിങ്ടണ്‍:ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ ചൈനീസ് കടലിലേക്ക്‌ രണ്ട് വിമാന വാഹിനി കപ്പലുകളെ അമേരിക്കഅയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്ത് ചൈനീസ് സൈന്യത്തിന്‍റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് അമേരിക്കയുടെ നീക്കം.


യുഎസ്എസ് റൊണാള്‍ഡ് റീഗന്‍,യുഎസ്എസ് നിമിറ്റ്സ് എന്നീ വിമാന വാഹിനി കപ്പലുകളാണ് സൈനിക അഭ്യസങ്ങള്‍ക്കായി എത്തുന്നത്.


അമേരിക്കയും ചൈനയും തമ്മില്‍ നാളുകളായി വ്യാപാര തര്‍ക്കം നിലനില്‍ക്കുകയാണ്,അതിനിടെ കൊറോണ വൈറസ്‌ വ്യാപനത്തെ ചൊല്ലിയും 
ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നതിനായാണ് 
അമേരിക്കയുടെ നീക്കം.


അതേസമയം തങ്ങളുടെ അഭ്യാസ പ്രകടനം ചൈനയുടെ അഭ്യസ പ്രകടനങ്ങള്‍ക്കുള്ള മറുപടിയല്ല എന്ന നിലപാടിലാണ് അമേരിക്ക.
ദക്ഷിണ ചൈന കടലില്‍ എവിടെയാണ് അമേരിക്കയുടെ അഭ്യസപ്രകടനങ്ങള്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


രണ്ട് വിമാന വാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളും ഉണ്ടാകുമെന്നും യുദ്ധ വിമാനങ്ങള്‍ ഉണ്ടാകുമെന്നും 
റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും അമേരിക്ക സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍,വിയറ്റ്നാമും ചൈനയും 
അവകാശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക്‌ സമീപം ചൈനീസ് സേന അഭ്യാസപ്രകടനങ്ങള്‍ ആരംഭിച്ചതിനെതിരെ
ഫിലിപ്പൈന്‍സും വിയറ്റ്നാമും ചൈനയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.


Also Read:രണ്ടും കല്‍പ്പിച്ച് ഇന്ത്യ;നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളില്‍ ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങി!


 


ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയല്‍ക്കാരെ ഭയപ്പെടുത്തി വ്യാപകമായ എണ്ണ,വാതക ശേഖര ചൂഷണം നടത്തുന്നുവെന്നും 
അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ യുദ്ധകപ്പലുകള്‍ ചൈനകടലിലേക്ക്‌ എത്തുന്നത്.