ശ്രിനഗര്‍:വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങിയിരിക്കുകയാണ്.
ഉറിയിലാണ് ആദ്യ ഭൂഗര്‍ഭ ബാങ്കറിന്‍റെ നിര്‍മ്മാണം തുടങ്ങിയത്,ബോനിയര്‍,ഉറി മേഖലകളില്‍ 44 കമ്മ്യുണിറ്റി ബങ്കറുകള്‍ നിര്‍മിക്കുമെന്ന്
റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് വിഭാഗം അറിയിച്ചു,10 ലക്ഷം രൂപ ചെലവിട്ടാണ് ഓരോ ബങ്കറും നിര്‍മിക്കുകയെന്നും
റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് വിഭാഗം വ്യക്തമാക്കുന്നു.ഇരുപതിലധികം പേരെ ഉള്‍ക്കൊള്ളുന്നതിനുള്ള സൌകര്യങ്ങളോട് കൂടിയുള്ള
കാമ്മ്യുണിറ്റി ബങ്കര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്,നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന്
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവുകയാണ്,
Also Read:നിയന്ത്രണരേഖ അശാന്തം;6 മാസത്തിനിടെ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് 2400 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം!
പലപ്പോഴും പാക് സൈന്യം ഗ്രാമവാസികളെ ലെക്ഷ്യമിട്ട് ആക്രമണം നടത്താറുണ്ട്,ഈ സാഹചര്യത്തിലാണ് നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളില്‍
ഇന്ത്യ സുരക്ഷിതമായ ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്,
ഉറിക്കുപുറമേ തജല്‍,ചുരന്ദ,ബത്ഗ്ര,മോത്തല്‍,തിലവാരി ഗ്രാമങ്ങളിലും ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്.
രണ്ട് മുറികള്‍ ഒരു ശുചിമുറി എന്നിവയടക്കമുള്ള സൌകര്യങ്ങളോട് കൂടിയാണ് കമ്മ്യുണിറ്റി ബങ്കറുകള്‍ നിര്‍മിക്കുന്നത്.