വാ​ഷിം​ഗ്ട​ണ്‍​:​ അമേരിക്കയില്‍  ​കോ​വി​ഡ് ​പ്രതിരോധിക്കുന്നതിനായി  സ്വീകരിച്ച നടപടികളില്‍ ഇ​ന്ത്യ​ന്‍​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി (Narendra Modi)​ ​ത​ന്നെ​ ​അ​ഭി​ന​ന്ദി​ച്ചതായി   ​അ​മേ​രി​ക്ക​ന്‍​ ​പ്ര​സി​ഡന്‍റ്  ​ ​ഡൊ​ണാ​ള്‍​ഡ് ​ട്രം​പ്  (Donald Trump)....​ ​


COMMERCIAL BREAK
SCROLL TO CONTINUE READING

​"ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​കോ​വി​ഡ് ​പ​രി​ശോ​ധ​ന​ക​ള്‍​ ​ന​ട​ത്തി​യ​ത് ​അ​മേ​രി​ക്ക​യാ​ണ്.​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​ര​ണ്ടാ​മ​തു​ള്ള​ ​ഇ​ന്ത്യ​യു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യുമ്പോള്‍  44​ ​ദ​ശ​ല​ക്ഷം​ ​പ​രി​ശോ​ധ​ന​ക​ള്‍​ ​അ​മേ​രി​ക്ക​യി​ല്‍​ ​കൂ​ടു​ത​ലാ​യി​ ​ന​ട​ത്തി.​ ​ഇ​ന്ത്യ​ന്‍​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​എ​ന്നെ​ ​വി​ളി​ക്കു​ക​യും​ ​പ്ര​ശം​സി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു. ഇത് കോവിഡിന്‍റെ  പേരില്‍ തന്നെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്", ട്രംപ് പറഞ്ഞു. 


ക​ഴി​ഞ്ഞ​ ​ഭ​ര​ണ​കാ​ല​ത്ത് ​പ​ന്നി​പ്പ​നി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ല്‍​ ​അ​ക്കാ​ല​ത്തെ​ ​വൈ​സ് ​പ്ര​സി​ഡ​ന്‍റും ​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ര്‍​ട്ടി​യു​ടെ​ ​പ്ര​സി​ഡ​ന്‍റ് ​സ്ഥാ​നാ​ര്‍​ത്ഥി​യു​മാ​യ​ ​ജോ​ ​ബൈ​ഡ​ന്‍​ ​ഒ​രു​ ​തി​ക​ഞ്ഞ​ ​പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും​ ​ട്രം​പ് ​കു​റ്റ​പ്പെ​ടു​ത്തി.


'തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​ബൈ​ഡ​നാ​ണ് ​വി​ജ​യി​ക്കു​ന്ന​തെ​ങ്കി​ല്‍​ ​അ​ദ്ദേ​ഹ​ത്തെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​ഇ​ട​ത് ​തീ​വ്ര​വാ​ദി​ക​ളാ​യി​രി​ക്കും.​ ​ബൈ​ഡ​ന്‍​ ​ജ​യി​ച്ചാ​ല്‍​ ​അ​ത് ​ചൈ​ന​യു​ടേ​യും​ ​ക​ലാ​പ​കാ​രി​ക​ളു​ടേ​യും​ ​വി​ജ​യ​മാ​ണ്,​ ​​ ​പ്ര​സി​ഡ​ന്‍റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മോ​ശം​ ​സ്ഥാ​നാ​ര്‍​ത്ഥി​യാ​ണ് ​ബൈ​ഡ​ന്‍',  ​ട്രം​പ് ​ആരോപിച്ചു.  


ഡെമോക്രാറ്റിക് പ്രസിഡന്‍റ്  സ്ഥാനാര്‍ഥി ബൈഡനായിരുന്നു അമേരിക്കയുടെ  പ്രസിഡന്‍റ്  എങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍  മരിക്കുമായിരുന്നുവെന്നും ബൈഡന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് അയാള്‍ക്കറിയില്ല എന്ന് ട്രംപ് ആവര്‍ത്തിച്ച്‌ തന്‍റെ പ്രസംഗത്തില്‍  പരിഹസിക്കുകയും ചെയ്തു.  


Also read: കലിയടങ്ങാതെ അമേരിക്ക; 1000 ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി Trump ഭരണകൂടം ...!!


കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച്‌ നെവാഡയില്‍ നടത്തിയ റിപ്പബ്ലിക്കന്‍ റാലിയില്‍ സംസാരിക്കവേ ആയിരുന്നു  ​പ്ര​സി​ഡന്‍റ്  ​ ​ഡൊ​ണാ​ള്‍​ഡ് ​ട്രം​പിന്‍റെ ഈ പ്രതികരണം. 


Also red: കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റായാല്‍ അത് വലിയ 'അപമാനം'..!!


അതേസമയം, അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും  യാതൊരു കുറവുമില്ല.   അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 68 ല​ക്ഷ൦  കടന്നു.  


രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,746,284 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മ​ര​ണസം​ഖ്യ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. 198,920 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 4,021,003 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.