US President: കൈയില്‍ ജപമാല, ദൈവത്തെ ചേര്‍ത്തുപിടിച്ച് Joe Biden
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്‍കാല പ്രസിഡന്റുമാരില്‍ നിന്നും ഏറെ വിഭിന്നനാണ്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ പ്രസിഡന്റ് ആണ് ജോ ബൈഡന്.
Washington: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്‍കാല പ്രസിഡന്റുമാരില്‍ നിന്നും ഏറെ വിഭിന്നനാണ്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ പ്രസിഡന്റ് ആണ് ജോ ബൈഡന്.
തങ്ങളുടെ മതവിശ്വാസം പുറത്തുകാണിക്കുന്നവരല്ല അമേരിക്കന്‍ പ്രസിഡന്റുമാര്‍. എന്നാല്‍, ജോ ബൈഡന് (Joe Biden) അവരില്‍നിന്നും തികച്ചും വിഭിന്നനാണ്. ജിമ്മി കാര്‍ട്ടറിന് ശേഷം അമേരിക്കയെ നയിക്കുന്ന തികഞ്ഞ ഒരു കത്തോലിക്കാ (Catholic) വിശ്വാസിയായ പ്രസിഡന്റാണ് 78കാരനായ ബൈഡന്.
അദ്ദേഹത്തിന്റെ കൈയില്‍ സദാസമയവും ഒരു കൊന്തയുണ്ടാകുമെന്നാണ് (Rosary) അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. 2015 മുതല്‍ ബൈഡന്റെ ഇടതുകൈയ്യില്‍ ഈ കൊന്തയുണ്ട്. മെക്സിക്കോയിലെ ബസിലിക്ക ഒഫ് ഔര്‍ ലേഡി ഒഫ് ഗ്വാഡലൂപെയില്‍ നിന്ന് വെഞ്ചിരിച്ച കൊന്തയാണ് ഇത്. മകന് ബ്യൂ മസ്തിഷ്കാര്‍ബുദം ബാധിച്ച് 2015ല്‍ മരിച്ചതിനു ശേഷമാണ് ബൈഡന് ജപമാല മുറുകെപിടിച്ചത്.
കൂടാതെ, ഡെലവെയറിലെ തന്റെ വീട്ടിലുള്ളപ്പോള്‍ നഗരത്തോടു ചേര്‍ന്നുള്ള ബ്രാന്‍ഡിവൈന്‍ സെന്റ് ജോസഫ് പള്ളിയിലെ ഞായറാഴ്ച കുര്‍ബാനകളില്‍ അദ്ദേഹം പതിവായി പങ്കെടുക്കാറുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ഈ കുര്‍ബാന മുടക്കാറുള്ളൂ. ഈ പള്ളിയുടെ സെമിത്തേരിയിലാണ് ബൈഡന്റെ മാതാപിതാക്കള്‍, ബൈഡന്റെ ആദ്യ ഭാര്യ നെയ്ല, മകള്‍ നവോമി മകന് ബ്യൂ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. 127 വര്‍ഷം പഴക്കമുള്ള, കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു അദ്ദേഹം പ്രസിഡന്റാ യി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലും ബൈഡന് ബൈബിളില്‍ നിന്നുള്ള പല വാക്യങ്ങളും ഉദ്ധരിച്ചു. കൊറോണ മൂലം മരിച്ചവര്‍ക്കായി നിശബ്ദനായി പ്രാര്‍ത്ഥിച്ചു.
വ്യാഴാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം നാഷണല്‍ കത്തീഡ്രലിലെ ഒരു കുര്‍ബാന വീഡിയോയില്‍ കണ്ട ശേഷമായിരുന്നു ഔദ്യോഗിക ജോലികള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്.
സത്യപ്രതിജ്ഞാ ദിവസം രാവിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അടക്കമുള്ള അംഗങ്ങളെ ബൈഡന് ക്ഷണിച്ചിരുന്നു. നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിന്റെ യാത്രയയപ്പ് ഒഴിവാക്കി കുര്‍ബാനയില്‍ പങ്കുചേര്‍ന്നിരുന്നു.