Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ

അമേരിക്കയുടെ  49 ാം പ്ര​സി​ഡ​ന്‍റാ​യി  ജോ ​ബൈ​ഡ​നും  വൈസ് പ്രസിഡന്റായി കമല ഹാരിസും  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 04:48 PM IST
  • അമേരിക്കയുടെ 49 ാം പ്ര​സി​ഡ​ന്‍റാ​യി ജോ ​ബൈ​ഡ​നും വൈസ് പ്രസിഡന്റായി കമല ഹാരിസും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.
  • 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊ​ട്ടാ​യി​രു​ന്നു ജോ ബൈ​ഡ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്.
  • 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.
  • പ്രതിജ്ഞയെടുക്കാന്‍ കമല രണ്ട് ബൈബിളുകള്‍ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജഡ്ജി തുര്‍ഗൂത് മാര്‍ഷല്‍ ഉപയോഗിച്ചതാണ് ഇതില്‍ ഒന്ന്.
Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ

Washington DC: അമേരിക്കയുടെ  49 ാം പ്ര​സി​ഡ​ന്‍റാ​യി  ജോ ​ബൈ​ഡ​നും  വൈസ് പ്രസിഡന്റായി കമല ഹാരിസും  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. 

പ്രത്യേകത  നിറഞ്ഞതായിരുന്നു ജോ ബൈ​ഡ​ന്‍റെ  (Joe Biden) സ​ത്യ​പ്ര​തി​ജ്ഞ ചടങ്ങ്. 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊ​ട്ടാ​യി​രു​ന്നു  ജോ ബൈ​ഡ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്.  1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

രണ്ട് ടേമുകളിലായി 8 വര്‍ഷം വൈസ് പ്രസിഡന്റും 36 വര്‍ഷം സെനറ്ററുമായ ജോ ബൈഡന്‍ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. 

ബൈ​ഡ​നൊ​പ്പം ഇ​ന്ത്യ​ന്‍ വം​ശ​ജയായ  ക​മ​ല ഹാ​രി​സ്  (Kamala Harris) വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ക​മ​ല.  തമിഴ്‌നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്ക്കും അത് അഭിമാന മുഹൂര്‍ത്തമായി. 
  
ഇന്ത്യന്‍ സമയം രാത്രി 10.10ന് കമല ഹാരിസും 10.20ന് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. 'അമേരിക്ക യുണൈറ്റഡ്'എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

Also read: Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം

അമേരിക്കന്‍ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്ക്ക് ലഭിച്ചു. അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിജ്ഞയെടുക്കാന്‍ കമല രണ്ട് ബൈബിളുകള്‍ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജഡ്ജി തുര്‍ഗൂത് മാര്‍ഷല്‍ ഉപയോഗിച്ചതാണ് ഇതില്‍ ഒന്ന്.

കോവിഡ് വ്യാപനം മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കിയിരുന്നു. വന്‍ ജനാവലിക്ക് പകരം വെറും 1,000 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. കാപ്പിറ്റോള്‍ അക്രമത്തിന്‍റെ  പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു  ചടങ്ങുകള്‍ നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News