മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് 2020 യുഎസ് തെരഞ്ഞെടുപ്പിന് അനധികൃതമായി പണം സമ്പാദിച്ചുവെന്ന് ആരോപണം
വിൻറെഡ് എന്ന കമ്പനിയാണ് ഡൊണാൾഡ് ട്രമ്പിന്റെ (ക്യാമ്പയിനും പണം സ്വരൂപിക്കലും ഒക്കെ ഏറ്റെടുത്ത് നടത്തിയിരുന്നത്. ട്രമ്പിന്റെ ക്യാമ്പയ്‌നിനായി 530,000 റീഫണ്ടുകളിൽ നിന്നായി 64.3 മില്യൺ ഡോളറുകളാണ് സ്വരൂപിച്ചത്.
2020 യുഎസ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മുൻ യുഎസ് പ്രസിഡന്റ് (US President) ഡൊണാൾഡ് ട്രമ്പ് അനധികൃതമായി വൻ തുക സമ്പാദിച്ചുവെന്ന് ആരോപണം. യുഎസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ട് കൂടി മുൻ പ്രസിഡന്റ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ഇമെയിലുകളിലൂടെയാണ് വൻ തോതിൽ പണം സമ്പാദിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിൻറെഡ് എന്ന കമ്പനിയാണ് ഡൊണാൾഡ് ട്രമ്പിന്റെ (Donald Trump) ക്യാമ്പയിനും പണം സ്വരൂപിക്കലും ഒക്കെ ഏറ്റെടുത്ത് നടത്തിയിരുന്നത്. ഈ നടപടികൾ പൂർണ്ണമായും നിയമപരമാണെങ്കിലും ഇത് ചെയ്യുന്നത് തെറ്റാണെന്നാണ് പൊതുവായി കണ്ട് വരുന്നത്.
രാഷ്ട്രീയപരമായി ഒരിക്കലും ചെയ്യാൻ പാടില്ലത്ത കാര്യങ്ങളിൽ ഉൾപ്പെടുന്ന ഈ നടപടി ട്രമ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത് ദി ന്യൂയോർക്ക് ടൈംസ് ആണ്. ട്രമ്പിന്റെ ക്യാമ്പയ്‌നിനായി 530,000 റീഫണ്ടുകളിൽ നിന്നായി 64.3 മില്യൺ ഡോളറുകളാണ് സ്വരൂപിച്ചത്.
ALSO READ: ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; മലക്കംമറിഞ്ഞ് Imran Khan
യുഎസ് ചരിത്രത്തിൽ ആദ്യമായി രണ്ടാമത് ഇൻപീച്ച്മെന്റ് വിചാരണ (Impeachment Trial) നേരിടേണ്ടി വന്ന പ്രസിഡന്റാണ് ഡൊണാൾഡ് ട്രമ്പ്. യുഎസ് ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ് ട്രമ്പ് രണ്ടാം ഇംപീച്ച്മെന്റ് വിചാരണ നേരിട്ടത്. ഇംപീച്ച്മെന്റ് ട്രയലിനെ തുടർന്ന് 2021 ഫെബ്രുവരി 13 ന് ട്രമ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു.
റിപ്പബ്ലിക്കൻ മെമ്പർമാരുടെ വോട്ടുകളെ തുടർന്നാണ് സെനറ്റ് ഡൊണാൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. അഞ്ച് ദിവസത്തെ വിചാരണയിൽ ഡെമോക്രാറ്റിക് (Democrats)പ്രോസിക്യൂട്ടർമാർ ട്രംപ് (Trump) അധികാരത്തിൽ പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമമായി കോൺഗ്രസിനെ ആക്രമിക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിക്കുകയും അതുവഴി സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്‌തുവെന്ന് വാദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.