അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടികൊണ്ട് കമലാ ഹാരിസ് (Kamala Harris) മുന്നോട്ട്. കമലയുടെ നേട്ടം ചെറുതല്ല. ആദ്യമായി അമേരിക്കൻ വൈസ് പ്രസിഡന്റ് (American Vice-President) സ്ഥാനത്തെത്തുന്ന വനിതാ എന്ന നേട്ടമാണ് കമല നേടിയെടുത്തത്. മാത്രമല്ല ഈ ഉന്നത പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് കമല ഹാരിസ്.
Also read: US Presidential Election 2020: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് ജയം
1964 ഒക്ടോബർ 20 ന് കാലിഫോർണിയയിലെ ഓക്ക്ലൻഡിലാണ് കമലയുടെ (Kamala Harris) ജനനം. കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം അമ്മ വഴിയാണ്. അമ്മ ചെന്നൈക്കാരിയും സ്തനാർബുദ സ്പെഷ്യലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലനാണ്. അച്ഛൻ ജമൈക്കക്കാരനും സ്റ്റാൻഫഡ് സർവകലാശാല സാമ്പത്തിക വിദഗ്ദനുമായ ഡൊണാൾഡ് ഹാരിസ് ആണ്.
കമല ഹാരിസിന്റെ കരിയറിന്റെ തുടക്കം കാലിഫോർണിയയിലെ അലമേഡ കൗണ്ടിയിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായാണ്. ശേഷം സാൻഫ്രാൻസിസ്കോ ഡിട്രിക്ട് അറ്റോർണി ഓഫീസിലെ കരിയര് ക്രിമിനൽ യൂണിറ്റിൽ മാനേജ്മെന്റ് അറ്റോർണിയായി ചുമതലയേറ്റു. ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാമുഖങ്ങളിൽ ശ്രദ്ധേയയായിരുന്നു കമല.
ഈ വിജയത്തോടെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്താനുള്ള സാധ്യതകൂടി കമല സ്വന്തമക്കിയിട്ടുണ്ട്. വിജയം നേടിയ ബൈഡനെ വിളിച്ച് അഭിനന്ദിക്കുന്ന വീഡിയോയും കമല ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
We did it, @JoeBiden. pic.twitter.com/oCgeylsjB4
— Kamala Harris (@KamalaHarris) November 7, 2020
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)