US President Election: കമലയെ `Monster` എന്ന് പരിഹസിച്ചും മൈക്ക് പെന്‍സിനെ പിന്തുണച്ചും ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദം ഏറെ വാശിയേറിയതായിരുന്നു...
Washington: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദം ഏറെ വാശിയേറിയതായിരുന്നു...
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മൈക്ക് പെന്‍സും (Mike Pence) ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കമല ഹാരിസും (Kamala Harris) തമ്മിലാണ് സംവാദം.
സംവാദത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ഭരണകൂടത്തിനെതിരെ കമല ഹാരിസ് ആഞ്ഞടിച്ചു. കോവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടത്തിന് ചരിത്രത്തിലെ വലിയ പിഴവുകളാണ് ഉണ്ടായതെന്ന് അവര്‍ കുറ്റപ്പെടുത്തി. ചൈനയുമായുള്ള വിഷയത്തില്‍ ട്രംപ് കൃത്യമായ നിലപാട് എടുത്തില്ലെന്ന് കമല ഹാരിസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം സമസ്ത മേഖലകളിലും പരാജയമായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
മഹാമാരിയെ നേരിടാന്‍ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് ഭരണകൂടം സമ്പൂര്‍ണ്ണ പരാജയമാണെന്നു കുറ്റപ്പെടുത്തിയ കമല ഹാരിസ്, ജനങ്ങളോട് സത്യം പറയാനെങ്കിലും ഡൊണാള്‍ഡ് ട്രംപ് തയാറാകണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യകാര്യത്തിലും നികുതിയുടെ കാര്യത്തിലും ട്രംപ് കള്ളം പറയുകയാണെന്നും കമല തുറന്നടിച്ചു. കോവിഡിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ല. കോവിഡ് ഭീഷണി തട്ടിപ്പാണെന്നുവരെ പ്രസിഡന്റ് പറഞ്ഞു. അങ്ങനെ അവരതിന്റെ ഗൗരവം കുറച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണു ഡോണള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധമെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കൂടിയായ കമല ഹാരിസ് കുറ്റപ്പെടുത്തി.
അതേസമയം, ഡെമോക്രാറ്റുകള്‍ ജനത്തിന്റെ ജീവന്‍വച്ച് രാഷ്ട്രീയം കളിക്കുകയാണു കുറ്റപ്പെടുത്തിയ എതിര് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ്, കോവിഡ് വാക്സിന് ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് അവകാശപ്പെട്ടു. ട്രംപ് ഭരണകാലത്തു വാക്സിന് വികസിപ്പിച്ചതിന്റെ പേരില്‍ ആ വാക്സിനിലുള്ള പൊതുജനവിശ്വാസം ദുര്‍ബലപ്പെടുത്തുന്നതു വലിയതെറ്റാണെന്നും പെന്‍സ് കുറ്റപ്പെടുത്തി
Also read: ആദ്യം Trump കോവിഡ് മുക്തനാകട്ടെ, അതിനു ശേഷമാകാം സംവാദ൦, എതിര്‍പ്പുമായി ജോ ബൈഡന്
എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദം സൂക്ഷമായി നിരീക്ഷിക്കുകയായിരുന്ന ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മൈക്ക് പെന്‍സിന്റെ അഭിനന്ദിച്ച് എത്തി. ട്വിറ്ററിലൂടെയാണ് ട്രംപ് പെന്സിന് പിന്തുണയുമായി എത്തിയത്. ഗ്രേറ്റ് ഗോയിംഗ് എന്നായിരുന്നു സംവാദത്തിലെ മൈക്ക് പെന്‍സിന്റെ പ്രകടനത്തെ ട്രംപ് വിശേഷിപ്പിച്ചത്.
എന്നാല്‍ അവിടെയും തീര്‍ന്നില്ല, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കമല ഹാരിസിനെ "Monster, Communist" എന്നിങ്ങനെ വിശേഷിപ്പിച്ച് പരിഹസിക്കുകയും ചെയ്തു ട്രംപ്.