കാബൂൾ: അഫ്​ഗാനിസ്ഥാനിൽ (Afghanistan) നിന്നും സൈന്യത്തിന്റെ പിന്മാറ്റം പൂർത്തിയാക്കി അമേരിക്ക (America). 20 വർഷങ്ങൾക്ക് ശേഷം അഫ്​ഗാനിൽ നിന്നും യുഎസ് സൈന്യം (US Forces) പൂർണമായും മടങ്ങിയിരിക്കുകയാണ്. അമേരിക്കയുടെ അവസാന വിമാനവും കാബൂൾ വിമാനത്താവളം (Kabul Airport) വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ സമയം രാത്രി 12.59നാണ് അമേരിക്കൻ അംബാസഡർ റോസ് വിൽസൺ ഉൾപ്പെടെയുള്ളവരുമായി അവസാന യുഎസ് സേനാ വിമാനം C17 പറന്നുയർന്നത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ഒഴിപ്പിക്കൽ നടത്തുന്നത്. 18 ദിവസം നീണ്ട അഫ്​ഗാനിസ്ഥാൻ ഒഴിപ്പിക്കൽ ദൗത്യം ഏറെ ദുഷ്ക്കരമായിരുന്നു. 123,000 പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതെന്ന് പെന്റഗൺ അറിയിച്ചു. 


Also Read: Kabul Blast: ചാവേറിനെ ലക്ഷ്യമിട്ട് അമേരിക്കയുടെ റോക്കറ്റാക്രമണം; കുട്ടിയടക്കം ആറ് പേർ മരിച്ചതായി റിപ്പോർട്ട്


അമേരിക്കൻ സേനാ പിന്മാറ്റം താലിബാൻ ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ്. ചരിത്ര ദിവസമാണിതെന്നായിരിന്നു യുഎസ് സേനാ പിന്മാറ്റം പൂർത്തിയായ ദിവസത്തെ കുറിച്ച് താലിബാൻ പറഞ്ഞത്. അവസാന യുഎസ് സൈനികനും കാബൂൾ വിമാനത്താവളം വിട്ടു, ഇപ്പോൾ നമ്മുടെ രാജ്യം സമ്പൂർണ്ണ സ്വാതന്ത്ര്യം മേരിക്കൻ സേനാ പിന്മാറ്റം താലിബാൻ ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ്.നേടി താലിബാൻ വക്താവ് പറഞ്ഞു. അതേസമയം ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. 


Also Read: Kabul Attack: കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത, മുന്നറിയിപ്പുമായി യുഎസ് 


യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓ​ഗസ്റ്റ് 31 ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. 18 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദി അറിയിച്ചു. അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ബൈഡൻ നേരിട്ടിരുന്നത്. എന്നാൽ സേനാ പിന്മാറ്റം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു ബൈഡൻ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. 


Also Read: Afghanistan-Taliban: കാബൂൾ വിമാനത്താവളം തുറന്നു, ഇന്ത്യൻ അംബാസഡർ അടക്കം 120 പേർ ഡൽഹിയിലേക്ക്


അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ (Taliban) നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ (Kabul) വിമാനത്താവളത്തിൽ ഐഎസ് (IS) ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.