കാബൂള്‍: ചാവേറിനെ ലക്ഷ്യമിട്ട് കാബൂളിൽ (Kabul) അമേരിക്കയുടെ റോക്കറ്റാക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലാണ് ചാവേറെത്തിയത്. റോക്കറ്റാക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി അഫ്ഗാൻ പൊലീസ് (Afghan Police) സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്.
ആക്രമണത്തിന് പിന്നിൽ യുഎസ് ആണെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാബൂളിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
ALSO READ: ഐഎസിന്റെ പഴയ ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂൾ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് Emmanuel Macron
അതേസമയം, കാബൂൾ വിമാനത്താവളത്തിന് സമീപം ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ ആക്രമണത്തിൽ കൊലപ്പെടുത്തിയതായി യുഎസ് (United States) അറിയിച്ചു. വിമാനത്താവളത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് വ്യക്തമാക്കി.
വാഹനത്തിൽ വലിയ അളവിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി യുഎസ് വക്താവ് (Spokesperson) പറഞ്ഞു. സ്ഫോടനത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...