എല്ലാവരെയും കടിക്കുന്ന `സൈക്കോ അണ്ണാൻ` ഒരു നഗരത്തെയാകെ ഉറക്കം കെടുത്തിയ കഥ
തൻറെ തോട്ടത്തിൽ സ്ഥിരമായി എത്തിയരുന്ന ഒരു അണ്ണാനെ കോറിൻ റെയനോൾഡ്സ് എന്ന സ്ത്രീ നല്ലതു പോലെ നോക്കിയിരുന്നു
അണ്ണാൻ സാധാരണ വലിയ ഉപദ്രവകാരിയായ ജീവിയെന്ന് പറയാൻ പറ്റില്ല. അത്യാവശ്യം ചെറിയ മോഷണവും, തീറ്റയുമൊക്കെയായി അണ്ണാൻ കുഞ്ഞുങ്ങൾ കഴിഞ്ഞ് കൂടുകയാണ് പതിവ്. എന്നാൽ യുകെയിസെ ബക്ക്ലി നഗരത്തിലാണ് ഇതിനു വിരുദ്ധമായി ഞെട്ടിക്കുന്ന ഒരു സംഭവം ഉണ്ടായത്.
തൻറെ തോട്ടത്തിൽ സ്ഥിരമായി എത്തിയരുന്ന ഒരു അണ്ണാനെ കോറിൻ റെയനോൾഡ്സ് എന്ന സ്ത്രീ നല്ലതു പോലെ നോക്കിയിരുന്നു. എന്നും അണ്ണാന് കഴിക്കാൻ നൽകുന്നതും പതിവായിരുന്നു. റെയ്നോൾഡ്സിൻറെ കയ്യിൽ കയറിയിരുന്നു അണ്ണാൻ ധാന്യങ്ങളും കടലയുമൊക്കെ കഴിക്കും.
ALSO READ: Omicron Scare: വരുന്നത് 'കോവിഡ് സുനാമി', ശക്തമായ മുന്നറിയിപ്പുമായി WHO തലവന്‍
എന്നാൽ കഴിഞ്ഞയാഴ്ച ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ അണ്ണാൻ റെയ്നോൾഡ്സിനെ കടിച്ചു. കടന്നു കളഞ്ഞു. സംഭവത്തിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ നഗരത്തിൽ അണ്ണാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അവർ കണ്ടത്. നിരവധി പേരാണ് അണ്ണാൻറെ ആക്രമണത്തിന് ഇരയായത്. അതിൽ പ്രായഭേദമെന്യേ എല്ലാവരും ഉണ്ടായിരുന്നു. ഏതാണ്ട് 18 പേർക്കോളം അണ്ണാൻറെ കടി കിട്ടിയെന്നാണ് റിപ്പോർട്ടുകൾ.
ഇതിൻറെ ഭാഗമായി അണ്ണാന് റെയിനോൾസ് കെണി ഒരുക്കി കാത്തിരുന്നു കൃത്യമായി അണ്ണാൻ കെണിയിൽപ്പെട്ടു. തുടർന്ന് Royal Society for the Prevention of Cruelty to Animals-ന് അണ്ണാനെ കൈമാറി. പരിശോധനക്ക് ശേഷം അവർ അണ്ണാനെ ദയാവധത്തിന് വിധേയരാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...