Video: തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ റഷ്യൻ വിമാനത്തിന് തീപിടിച്ചു- ദൃശ്യങ്ങൾ
Russian plane caught fire: 12 ജീവനക്കാരുൾപ്പെടെ 300ലധികം ആളുകളുമായി വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. റഷ്യയുടെ അസുർ എയർ വിമാനത്തിനാണ് തീപിടിച്ചത്.
ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ റഷ്യൻ വിമാനത്തിന്റെ ടയറുകളിലും എൻജിനുകളിലും തീപിടിച്ചു. 12 ജീവനക്കാരുൾപ്പെടെ 300ലധികം ആളുകളുമായി വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. റഷ്യയുടെ അസുർ എയർ വിമാനത്തിനാണ് തീപിടിച്ചത്.
സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ ഒരു ഉപയോക്താവ് പങ്കുവച്ചു. ഫെബ്രുവരി നാലിനാണ് സംഭവം നടന്നതെന്നും വിമാനം മോസ്കോയിലേക്ക് പോകുകയായിരുന്നെന്നും വീഡിയോ പങ്കുവച്ച ഉപയോക്താവ് പറയുന്നു. 'തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് റഷ്യയിലെ മോസ്കോയിലേക്ക് പറന്നുയരുന്നതിനിടെ റഷ്യൻ അസുർ എയർ ബോയിംഗ് 767-300ER വിമാനത്തിൽ എഞ്ചിൻ പൊട്ടിത്തെറിച്ചു.
ALSO READ: Bomb Threat: ബോംബ് ഭീഷണിയെ തുടർന്ന് റഷ്യ-ഗോവ വിമാനം വഴിതിരിച്ചുവിട്ടു
ഇതേ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ഞായറാഴ്ച രാവിലെ വരെ തായ് വിമാനത്താവളത്തിൽ എല്ലാ വിമാനങ്ങളും റദ്ദാക്കി. എല്ലാ രാജ്യങ്ങളും റഷ്യൻ എയർലൈൻസിന്റെ വിമാനങ്ങൾ അനുവദിക്കുന്നത് നിർത്തേണ്ട സമയമാണ്' എന്നായിരുന്നു പോസ്റ്റ്. 'അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ടെക്നിക്കൽ സ്പെഷ്യലിസ്റ്റുകൾ തകരാറുകൾ ഇല്ലാതാക്കാൻ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും' എയർലൈൻ അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...