ട്ടിയിറച്ചിയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി വിയറ്റ്നാം തലസ്ഥാനമായ ഹനോയി. പട്ടിയുടെ മാംസം ഉപയോഗിക്കുന്നത്  നാടിന്‍റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഹനോയിലെ ആയിരത്തിലേറെ സ്റ്റോറുകളില്‍ ഇപ്പോഴും പട്ടിയിറച്ചി വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. വിയറ്റ്നാമിലുള്ളവരുടെ ഏറ്റവും പ്രധാന ഭക്ഷണ സാധനമാണ് പട്ടിയിറച്ചി. 4,90,000 നായകളാണ് ഹാനോയില്‍ നിലവില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും വളര്‍ത്ത് നായ്ക്കള്‍ ആണ്. 


പട്ടിയിറച്ചി ഉപയോഗിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് വിയറ്റ്നാം അതുകൊണ്ട് തന്നെ  റാബീസ്‌, ലെപ്റ്റോസ്പിറോസിസ്  എന്നീ രോഗങ്ങള്‍ ഇവിടെ താരതമ്യേന കൂടുതലാണ്. ഇതുപേക്ഷിക്കുന്നത് രോഗങ്ങളെ ഒരു പരിധി വരെ തടയുമെന്ന് ഹാനോയ് പീപ്പിൾസ് കമ്മിറ്റി പറയുന്നു.


പട്ടിയിറച്ചി കൂടാതെ പൂച്ചയിറച്ചിയ്ക്കും വിലക്ക് വീഴാന്‍ സാധ്യതയുണ്ട്. എന്നാല്‍, പൂച്ചയിറച്ചിയുടെ ഉപയോഗം താരതമ്യേന ഇവിടെ കുറവായതിനാല്‍ നടപടി ശക്തമാക്കിയിട്ടില്ല. 


രോഗങ്ങളെ ഒഴിവാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിയറ്റ്നാം തലസ്ഥാനമായ ഹനോയില്‍ ഇത്തരം ഒരു നിയമം കൊണ്ടുവരുന്നത്. അതേസമയം, വിയറ്റ്നാമിലെ ആളുകളുടെ ശീലത്തിന്‍റെ ഭാഗമാണ് പട്ടിയിറച്ചിയെന്നും ഭക്ഷണസ്വാതന്ത്രത്തെ ചോദ്യം ചെയ്യരുതെന്നും ആവശ്യപ്പെട്ട്  നിരവധി പേരാണ് നടപടിയ്ക്കെതിരെ രംഗത്തെത്തിയത്.


പൂര്‍ണമായും ഒഴിവാക്കാതെ  പ്രത്യേക മേഖലകളില്‍ മാത്രം പട്ടിയിറച്ചി അനുവദിക്കണമെന്നാണ് മറ്റൊരു കൂട്ടം ആളുകള്‍ ആവശ്യപ്പെടുന്നത്. ഇതിനായി അധിക നികുതി നല്‍കാന്‍ പോലും ഇവര്‍ തയാറാണ്.