പല കാരണങ്ങൾ കൊണ്ട് വിമാന സർവീസുകൾ റദ്ദാക്കപ്പെടുന്നത് വാർത്തയിൽ ഇടം പിടിക്കാറുണ്ട്. സുരക്ഷ പ്രശ്നം, യാത്രാക്കരുടെ ആരോഗ്യ സ്ഥിതി, ചിലപ്പോൾ യാത്രക്കാരുടെ മോശമായ പെരുമാറ്റം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കൊണ്ട് വിമാനയാത്രകൾ മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കപ്പെടാറുണ്ട്. എന്നാൽ ഒരു യാത്രക്കാരന് ആകാശമധ്യേ വയറ്റിളക്കം പിടിച്ചപ്പോൾ യാത്ര ആവസാനിപ്പിച്ച് വിമാനം തിരികെയിറക്കേണ്ടി വന്നിട്ടുണ്ട്. യാത്രമധ്യേ യാത്രക്കാരന് വയറ്റിളക്കം സംഭവിച്ചതോടെ പൈലറ്റ് വിമാനം തിരികെ യാത്ര ആരംഭിച്ച എയർപ്പോർട്ടിലേക്ക് വിമാനം തിരിച്ചു. അമേരിക്കയിലാണ് സംഭവം നടന്നിരിക്കുന്നത്. യുഎസിലെ അറ്റ്ലാന്റയിൽ നിന്നും സ്പെയിനിലെ ബാഴ്സലോണയിലേക്കുള്ള ഡൽറ്റ ഫ്ലൈറ്റ് എന്ന വിമാനമാണ് യാത്രക്കാരൻ വയറ്റിളക്കം സംഭവിച്ചപ്പോൾ ആകാശമധ്യേ സർവീസ് റദ്ദ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർവീസ് റദ്ദ് ചെയ്ത വിമാനം യാത്രക്കാരുമായി തിരികെ യാത്ര ആരംഭിച്ച അറ്റ്ലാന്റ വിമാനത്താവളത്തിൽ തിരികെയിറക്കി. യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരന് അനുഭവപ്പെട്ട വയറ്റിളക്കത്തെ തുടർന്ന് വിമാനയാത്ര റദ്ദ ചെയ്തതെന്ന് ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അറ്റ്ലാന്റയിൽ നിന്നും ബാഴ്സലോണയിലേക്ക് എട്ട് മണിക്കൂറാണ് വിമാനയാത്രയുടെ ദൈർഘ്യം.


ALSO READ : Chilling Viral Video: പാമ്പുകളെയും കെട്ടിപ്പിടിച്ച് സുഖമായൊരു ഉറക്കം; കാണുന്നവരുടെ കിളിപറത്തുന്ന വീഡിയോ



എന്നാൽ എന്തുകൊണ്ട് വിമാനം തിരികെ ഇറക്കുന്നു എന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ വിശദീകരണമാണ് കൂടുതൽ ചിരി സൃഷ്ടിക്കുന്നത്. ജൈവപകട സൂചന നൽകിയാണ് പൈലറ്റ് വിമാനം തിരികെ അറ്റ്ലാന്റെ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതൊരു ജൈവപകടമാണ്. വിമാനത്തിലെ ഒരു യാത്രക്കാരന് വയറ്റിളക്കമാണ്. അതുകൊണ്ട് വിമാനം അറ്റ്ലാന്റിലേക്ക് തിരികെ വരികയാണെന്നാണ് ഡെൽറ്റ ഫ്ലൈറ്റിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ വിശദീകരണം.


അതേസമയം സർവീസ് റദ്ദാക്കാൻ കാരണക്കാരനായ യാത്രക്കാരനാരാണെന്നുള്ള വിവരം വിമാനക്കമ്പനി പുറത്ത് വിട്ടില്ല. തിരികെ അറ്റ്ലാന്റയിൽ എത്തിച്ച യാത്രക്കാരെ വിമാനക്കമ്പനി മറ്റൊരു വിമാനത്തിൽ ബാഴ്സലോണയിലേക്കയച്ചു, ഇതെ തുടർന്ന് വളരെ വൈകിയാണ് മറ്റ് യാത്രക്കാർ  തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി ചേർന്നത്. നിശ്ചയിച്ച സമയത്തെക്കാളും എട്ട് മണിക്കൂർ വൈകിയാണ് ബാഴ്സലോണയിൽ മറ്റ് യാത്രക്കാഡ എത്തിച്ചേർന്നത്. സ്പെയിനിലേക്ക് തിരിച്ച രണ്ടാമത്തെ വിമാനത്തിൽ വയറ്റിളക്കം ബാധിച്ച യാത്രക്കാരൻ ഉണ്ടോ എന്നതിലും വ്യക്തതയില്ല. യാത്രക്കാർക്കുണ്ടായ അസൌകര്യത്തെ തുടർന്ന് വിമാനക്കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.