Viral News: ഏതെങ്കിലും സ്ഥാപനത്തിന്‍റെ പിഴവ് മൂലം  നഷ്ടപരിഹാരം  ലഭിക്കുക എന്നത്  നമ്മെ സംബന്ധിച്ചിടത്തോളം  വലിയ  കാര്യമാണ്, കാരണം അത് നേടിയെടുക്കാന്‍ പെടേണ്ട പാട് ഒന്ന് വേറെതന്നെയാണ്..


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, വിദേശ രാജ്യങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. കോടതിയുടേയും വക്കീലിന്‍റെയും സഹായമില്ലാതെ തന്നെ സ്ഥാപനങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കും.  എന്നാല്‍, സ്ഥാപനങ്ങളുടെ ഈ നീതി നിര്‍വ്വഹണം  അതിരുകടന്നാലോ? അത്തരമൊരു   അനുഭവമാണ് UKയിലെ ഒരു പൗരന് ഉണ്ടായത്.


Also Read:  Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍


ഊര്‍ജ്ജ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന്  കമ്പനി നല്‍കിയ  നഷ്ടപരിഹാര തുക കണ്ട് ഇപഭോക്താവ് സ്തംഭിച്ചുപോയി.  തന്‍റെ ഊർജ്ജ വിതരണക്കാരനിൽ നിന്ന് 2.3 ട്രില്യൺ പൗണ്ടിലധികം  തുകയാണ്  നഷ്ടപരിഹാരമായി ലഭിച്ചത്...!! 


Also Read: Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..! വീഡിയോ വൈറല്‍


റിപ്പോര്‍ട്ട് അനുസരിച്ച്,  Northern Powergrid എന്ന കമ്പനിയാണ് അബദ്ധത്തില്‍  ഇത്രയും വലിയ തുക നഷ്ടപരിഹാരമായി അനുവദിച്ചത്.



തുടർച്ചയായ കൊടുങ്കാറ്റിനെത്തുടർന്ന് മൂന്ന് ദിവസത്തിലധികം വൈദ്യുതി മുടങ്ങിയിരുന്നു ഈ സാഹചര്യത്തില്‍  Northern Powergrid എന്ന കമ്പനി അതിന്‍റെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്.  അത്തരത്തില്‍  വെസ്റ്റ് യോർക്കിലെ ഹെബ്ഡൻ ബ്രിഡ്ജിൽ നിന്നുള്ള ഗാരെത് ഹ്യൂസ് എന്ന  ഇപഭോക്താവിന്   ലഭിച്ച ചെക്കാണ് ഇപ്പോള്‍ സോഷ്യല്‍  മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. 


Also Read: Shocking Video: 12-ാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗില്‍ തൂങ്ങി വ്യായാമം ചെയ്യുന്ന യുവാവ്‌...!! വീഡിയോ വൈറല്‍  


ഫെബ്രുവരി 12 ന്, തനിക്ക് ലഭിച്ച അതിശയിപ്പിക്കുന്ന ചെക്കിന്‍റെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയ യില്‍  പങ്കുവച്ചു.   2,324,252,080,110 പൗണ്ട്  അല്ലെങ്കിൽ 23,49,02,91,00,00,000 രൂപയുടെ ചെക്ക് ആണ്  അദ്ദേഹത്തിന് കമ്പനി നല്‍കിയിരിയ്ക്കുന്നത് എന്നാണ് ചിത്രം കാണിയ്ക്കുന്നത്.  


പവർ കട്ടിന് കമ്പനി നല്‍കിയ  നഷ്ടപരിഹാര ചെക്ക് കണ്ട്  അമ്പരന്ന  ഈ ഉപഭോക്താവ്  കമ്പനിയോട്  ഒരു ചോദ്യം ഉന്നയിച്ചു.  നഷ്ടപരിഹാരം അനുവദിച്ച കമ്പനിക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇത്രയും തുക  കൈവശമുണ്ടോ ഇത് താങ്ങാൻ കഴിയുമെന്ന് നിങ്ങൾക്ക് 100% ഉറപ്പുണ്ടോ?  എന്നൊരു മറുചോദ്യവും ചോദിയ്ക്കുകയുണ്ടായി.  എന്തായാലും  ട്വീറ്റ്  സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിരിക്കുകയാണ്.  
 
ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട കമ്പനി  ഉപഭോക്താവിന്‍റെ സത്യസന്ധതയ്ക്ക് നന്ദി  അറിയിയ്ക്കുകയും  നഷ്ടപരിഹാര തുകയായി  പുതിയ ചെക്ക് നല്‍കുകയും ചെയ്തു. 


എന്നാല്‍, കമ്പനിയ്ക്ക്  സംഭവിച്ച ഈ പിശക് മൂലം ഇത്രയും വലിയ തുക നിരവധി ആളുകള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. തന്‍റെ അയൽക്കാരിൽ കുറഞ്ഞത് നാല് പേർക്കെങ്കിലും  സമാനമായ തുകകളുടെ ചെക്കുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹ്യൂസ് പറഞ്ഞു.


പിന്നീട് കമ്പനി നടത്തിയ അന്വേഷണത്തില്‍  അവരുടെ 74 ഉപഭോക്താക്കൾക്ക് തെറ്റായ  തുകയുള്ള നഷ്ടപരിഹാര ചെക്കുകൾ നൽകിയതായി സ്ഥിരീകരിക്കുകയും പിശക് ചൂണ്ടിക്കാട്ടിയവര്‍ക്ക്  കമ്പനി നന്ദി അറിയിക്കുകയും ചെയ്തു. 


റിപ്പോര്‍ട്ട് അനുസരിച്ച്  നൽകേണ്ട തുകയുടെ സ്ഥാനത്ത്  ഉപഭോക്താക്കളുടെ എനർജി മീറ്റർ  നമ്പറുകൾ ആണ്  ഉപയോഗിച്ചത്. ഈ  ക്ലറിക്കൽ പിശകാണ് വന്‍ അബദ്ധത്തിന്  കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.