ബുക്കാറിസ്റ്റ്: ഭയത്തിന്റെയും ഭീതിയുടെയും നടുവിൽ നിന്ന് തന്റെ അരുമയായ സൈറയെയും കൂട്ടി ആര്യ ഇന്ത്യയിലേക്ക് തിരിച്ചു. ഇരുവരും ബോർഡിങ് പൂർത്തിയാക്കി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തയ്യറായിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പി എസ് മഹേഷ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രൈനിൽ റഷ്യ വരുത്തി ഭീതിയെ അതിജീവിച്ച് കീവിൽ നിന്ന് 600 കിലോമീറ്ററിൽ അധികം ദൂരം സൈറയെ തന്റെ ഒപ്പം ചേർത്ത് സഞ്ചരിച്ചാണ് ആര്യ റൊമേനിയിൻ അതിർത്തി താണ്ടിയത്. "യുദ്ധമാണെങ്കിലും സൈറിയില്ലാതെ ഞാൻ ഇല്ല" എന്ന ആര്യയുടെ വാക്ക് കേട്ട് നിരവധി മലയാളികളാണ് ഇരുവർക്കായി രക്ഷകരങ്ങൾ നീട്ടിയത്.  



ALSO READ : Viral Video: യുക്രൈനില്‍നിന്നും തിരിച്ചെത്തിയ ഇന്ത്യക്കാരെ 4 വ്യത്യസ്ത ഭാഷകളിൽ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വീഡിയോ വൈറല്‍


ഇടുക്കി ദേവികുളം സ്വദേശിയായ ആര്യ യുക്രൈനിൽ എംബിബിഎസ് പഠനത്തിനിടെയാണ് സൈബീരിയൻ ഹസ്കി ഇനത്തിൽ പെടുന്ന സൈറയെ കണ്ടുമുട്ടന്നത്. ഇരുവരും തമ്മിൽ അടുത്തിട്ട് വളരെ കുറച്ച് നാളുകൾ മാത്രമെയായിട്ടുള്ള. എന്നാൽ താൻ നാട്ടിലേക്ക് തിരിക്കുകയാണെങ്കിൽ കൂടെ സൈറയുമുണ്ടാകുമെന്ന് ആര്യ ഉറപ്പിച്ചു.



കീവിൽ ബങ്കറിൽ കഴിഞ്ഞ ചുരുങ്ങിയ വേളകൊണ്ടാണ് ആര്യ സൈറയ്ക്ക് യുക്രൈൻ കടയ്ക്കാനുള്ള പാസ്പോർട്ട് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ശരിയാക്കിയെടുത്തത്. തന്റെ ആവശ്യങ്ങൾക്ക് പോലും പ്രധാന്യം കൊടുക്കാതെ സൈറയ്ക്ക് വേണ്ടിയുള്ള ആഹാരവും കൊടു തണ്ണുപ്പിൽ 12 കിലോമീറ്ററോളം അവളെ എടുത്തുകൊണ്ട് നടന്നുമാണ് ആര്യ യുക്രൈൻ അതിർത്തി കടന്ന് റൊമേനിയയിലേക്ക് പ്രവേശിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.