Viral Video: യുക്രൈനില്‍നിന്നും തിരിച്ചെത്തിയവരെ 4 വ്യത്യസ്ത ഭാഷകളിൽ സ്വാഗതം ചെയ്ത് സ്മൃതി ഇറാനി, വീഡിയോ വൈറല്‍
Viral Video: യുക്രൈനില്‍നിന്നുമെത്തിയ ഇന്ത്യക്കാരെ 4 വ്യത്യസ്ത ഭാഷകളിൽ സ്വാഗതം ചെയ്ത് സ്മൃതി ഇറാനി, വീഡിയോ വൈറല്‍
Viral Video: ഓപ്പറേഷന്‍ ഗംഗ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പ്രത്യേക വിമാനങ്ങൾ വഴി യുദ്ധത്തിൽ തകർന്ന യുക്രൈനില്‍നിന്നും ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങുകയാണ്.
ഇത്തരത്തില്‍ ഇന്ത്യയില്‍ മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ നിരവധി കേന്ദ്രമന്ത്രിമാർ രംഗത്തുണ്ട്. "ഭാരത് മാതാ കീ ജയ്", "വന്ദേമാതരം " മുദ്രാവാക്യങ്ങൾ മുഴക്കി ആവേശത്തോടെയാണ് ഇവര്‍ രാജ്യത്ത് മടങ്ങിയെത്തുന്നത്.
#WATCH | Welcome back home ! Your families are waiting with bated breath. You have shown exemplary courage...Let's thank the flight crew as well...: Union Minister Smriti Irani welcomes stranded students as they return from war-torn #Ukraine pic.twitter.com/JCGLqT7QM7
— ANI (@ANI) March 2, 2022
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വാഗതം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍വൈറലാകുന്നത്. വിമാനത്തിനുള്ളിലെത്തിയാണ് സ്മൃതി ഇറാനി ഇന്ത്യക്കാരെ സ്വാഗതം ചെയ്തത്. 4 പ്രാദേശിക ഭാഷകളിലാണ് സ്മൃതി ഇറാനി യുക്രൈനില്‍ നിന്ന് വന്ന ഇന്ത്യക്കാരെ സ്വാഗതം ചെയ്തത്.
#WATCH | Union Minister Smriti Irani welcomes Indians back home by speaking in regional languages on their return from war-torn #Ukraine pic.twitter.com/ZlfW39w6in
— ANI (@ANI) March 2, 2022
വാര്‍ത്താ ഏജന്‍സിയായ ANI പങ്കുവച്ച വീഡിയോയില്‍ മന്ത്രി മലയാളം, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളില്‍ സംസാരിക്കുന്നത് കാണാം. കേരളത്തില്‍ നിന്നുള്ളവരോട് എങ്ങനെയുണ്ട് എന്നാണ് കേന്ദ്ര മന്ത്രി ചോദിച്ചത്. അതിന് അടിപൊളി, അടിപൊളി എന്നാണ് ഇതിന് മലയാളികളായ വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയത്.
"വീട്ടിലേക്ക് മടങ്ങിയെത്തിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കുടുംബങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് നിങ്ങളെ കാത്തിരിക്കുകയാണ്. അതിനാല്‍ ഞാന്‍ അധികം സമയമെടുക്കില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചതില്‍ ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തും നിങ്ങള്‍ മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചു. വിമാന ജീവനക്കാരോട് നമുക്ക് നന്ദി പറയാം. നന്നായി, 'ഭാരത് മാതാ കീ ജയ്", സ്മൃതി ഇറാനി പറഞ്ഞു.
റഷ്യയുടെ ആക്രമണത്തിനിരയായ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രം ഓപ്പറേഷന്‍ ഗംഗ എന്ന പേരിലാണ് ഒഴിപ്പിക്കല്‍ പദ്ധതി ആരംഭിച്ചത്. വ്യോമാക്രമണ ഭീഷണി കാരണം യുക്രൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതിനാല്‍, യുക്രൈനിലെ പല നഗരങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു ബദല്‍ പദ്ധതി തയ്യാറാക്കേണ്ടിവന്നു.
പോളണ്ട്, ഹംഗറി, റൊമാനിയ എന്നീ അതിര്‍ത്തി രാജ്യങ്ങളിലൂടെയാണ് ഇന്ത്യ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.