മേരിലാൻഡ് : പാമ്പിന്റെ ശല്യം ഒഴിവാക്കാൻ വീട് മുഴുവൻ അഗ്നിക്കിരയാക്കുക, വിചിത്രമെന്ന് കരുതാം. പക്ഷെ അങ്ങനെ ഒരു സംഭവം നടന്നു. അമേരിക്കയിലാണ്, അതും 1.8 മില്യൺ ഡോളർ (ഇന്ത്യയിൽ ഏകദേശം 13 കോടി രൂപ വരും) വില മതിക്കുന്ന വീടിനാണ് പാമ്പിനെ പുറത്ത് ചാടിക്കാൻ തീയിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യഥാർഥത്തിൽ വീടിന്റെ ഉടമസ്ഥന് അബദ്ധം പറ്റിയതാണ്. വീടിനുള്ള പാമ്പിന്റെ ശല്യം നേരിടുന്ന ഉടമസ്ഥൻ അവയെ പുകച്ച് ചാടിക്കാനാണ് ശ്രമിച്ചത്. എന്നാൽ പണി പാളി പോയി എന്ന് തന്നെ പറയാം.


ALSO READ : Viral News : വിമാനത്തിൽ പൂച്ചയ്ക്ക് മുലയൂട്ടി യുവതി; അന്തംവിട്ട് യാത്രക്കാർ 


വാഷിങ്ടൺ ഡിസിയിൽ ഏകദേശം 40 കിലോമീറ്റർ അകലം സ്ഥിതി ചെയ്യുന്ന മേരിലാൻഡ് എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. വീടിന്റെ ഉള്ളിൽ കടന്ന പാമ്പുകളെ പുകച്ച് പുറത്ത് ചാടിക്കാനായിരുന്നു ലക്ഷ്യം പക്ഷെ അത് വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. 


നവംബർ 23നാണ് സംഭവം അരങ്ങേറുന്നത്. നവംബർ 23ന് രാത്രിയിൽ 10നാണ് ഉടമസ്ഥാൻ തീയിടുന്നത്. തുടർന്ന് അനിയന്ത്രണാവിധം തീപടർന്ന് പിടിച്ചതോടെ ഫയർ ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു. 



 ALSO READ : Viral Video: കണ്ടാല്‍ ഭയന്നുപോകും, ഇത്രയും ഭീമന്‍ പെരുമ്പാമ്പിനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല...!! വീഡിയോ വൈറല്‍



കരി ഉപയോഗിച്ചാണ് തീയിട്ടത്. അതും വീടിനുള്ള വേഗത്തിൽ പൊട്ടിത്തെറിക്കാവുന്ന സാധനങ്ങളുടെ അരികലാണ് ഉടമസ്ഥൻ തീയിട്ടത്. വീടിന്റെ ബേസ്മെന്റിൽ നിന്ന് തീ ആളിക്കത്താൻ തുടങ്ങി. തുടർന്നാണ് ഫയർ ഫോഴ്സെത്തിയത്. 


ALSO READ : viral video : ഇതിപ്പോ എവിടെ നിന്ന് വന്നു? ഭക്ഷണമാക്കിയ ഇര തലയ്ക്ക് വന്ന് പതിച്ചു, ഞെട്ടി തരിച്ച് പുള്ളിപുലി


സംഭവത്തിൽ ആർക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ അവിടെ ഉണ്ടായിരുന്നു എന്ന് വീട്ടുകാർ പറയുന്ന പാമ്പിന് എന്ത് പറ്റിയെന്ന് യാതൊരു വിവരവും ലഭിച്ചില്ല എന്ന് മേരിലാൻഡ് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇതാണ് എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.