Viral News| വിമാനത്തിൽ വെച്ച് യുവതി കോവിഡ് പോസീറ്റീവായി,ബാത്രൂമിൽ ക്വാറൻറൈൻ
ടെസ്റ്റ് ചെയ്ത് “രണ്ട് സെക്കൻഡിനുള്ളിൽ” താൻ COVID-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്ന് യാത്രിക
വാഷിംഗ്ടൺ: വിമാനത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമേരിക്കൻ സ്‌കൂൾ അധ്യാപിക വിമാനത്തിന്റെ കുളിമുറിയിൽ അഞ്ച് മണിക്കൂറോളം സ്വമേധയാ ക്വാറന്റൈനിൽ കിടന്നു. ഡിസംബർ 20-നാണ് സംഭവം. ഐസ്‌ലാൻഡിൽ നിന്ന് ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേ, മിഷിഗൺ സ്‌കൂൾ അധ്യാപിക മാരിസ ഫോറ്റിയോയ്ക്ക് തൊണ്ട വേദനിക്കുന്നതായി അനുഭവപ്പെട്ടത്.
ഉടൻ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് സ്വയം പരീക്ഷിക്കാൻ തീരുമാനിച്ചു. ടെസ്റ്റ് ചെയ്ത് “രണ്ട് സെക്കൻഡിനുള്ളിൽ” താൻ COVID-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്ന് അവൾ പറഞ്ഞു.
“വിമാനത്തിൽ 150 പേരുണ്ട്, എന്റെ ഏറ്റവും വലിയ ഭയം അവർക്ക് അത് പകരുമോ എന്നായിരുന്നു” അവൾ പറഞ്ഞു. ഇതാണ് ബാത്രൂമിൽ ക്വാറൻറൈനിൽ ഇരിക്കാൻ തീരുമാനിച്ചു. ക്വാറൻറൈനിലിരുന്ന് ടിക് ടോക്കിൽ ഒരു വീഡിയോ പോലും ഫോറ്റിയോ പങ്കിട്ടു.
സി എൻ എന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, താൻ രണ്ട് പി സി ആർ ടെസ്റ്റുകളും അഞ്ച് റാപ്പിഡ് ടെസ്റ്റുകളും നടത്തിയെന്നും അത് നെഗറ്റീവ് ആയി തിരിച്ചെത്തിയതായും ഫോറ്റിയോ പറഞ്ഞു. എന്നിരുന്നാലും, ഫ്ലൈറ്റ് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, തനിക്ക് തൊണ്ടവേദന അനുഭവപ്പെടാൻ തുടങ്ങിയതാണ് പിന്നെയും ടെസ്റ്റ് ചെയ്യാൻ കാരണം.
യുഎസും മറ്റ് രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഴ്ചകൾക്ക് ശേഷമാണ് മാരിസ ഫോറ്റിയോയുടെ സംഭവം . വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ കാരണം യുഎസിൽ 1,400-ലധികം ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഫ്ലൈറ്റുകൾ വെള്ളിയാഴ്ച റദ്ദാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...