എലികളുടെ ശല്യം വർധിച്ചതോടെ വലിയ തീരുമാനങ്ങളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് ന്യുയോർക്കുകാർ. ഇതിൻറെ ഭാഗമായി എലികളെ കൊല്ലാൻ ആളുകളെ നിയമിക്കും. ഇതൊരു ചെറിയ കാര്യമാണെന്ന് കരുതിയാൽ തെറ്റി. സംഭവം അൽപ്പം വലിയ സംഗതിയാണ്. എലിയെ തുരത്താൻ എത്തുന്നവരുടെ ശമ്പളമാണ് ഇതിൽ ഹൈലൈറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനോ, രാഷ്ട്രീയ നേതാവിനോ പോലും ഇത്രയും ശമ്പളമുണ്ടാവില്ലെന്ന് മാത്രമല്ല. ഇനി ഒട്ട് കിട്ടാൻ പോണില്ല. ഒരു കോടി രൂപ വരെയാണ് നിലവിലെ ശമ്പളം. എന്നാൽ മറ്റ് രാജ്യക്കാർക്കൊന്നും ജോലിക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അപേക്ഷകൻ ന്യുയോർക്ക് വാസിയായിരിക്കണം.ഇത് കൂടാതെ, അപേക്ഷകൻ ഒരു ബിരുദധാരിയായിരിക്കണം കൂടാതെ എലികളെ കൊല്ലാൻ ദൃഢനിശ്ചയം ചെയ്തിരിക്കണം.


ALSO READ: Viral Video : ചെരുപ്പ് കാണിച്ച് മുതലകളെ പേടിപ്പിച്ച് യുവതി; വീഡിയോ വൈറൽ


വർദ്ധിച്ചുവരുന്ന എലികളുടെ ജനസംഖ്യയെ ചെറുക്കുന്നതിനായാണ് ഇത്തരത്തിലൊരു റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്ന് ന്യൂയോർക്ക് മേയർ പ്രഖ്യാപിച്ചു കഴിഞ്ഞു. സബ്‌വേ മുതൽ വീടുകളിൽ വരെ ഭീതി സൃഷ്ടിക്കുന്ന എലികളുടെ എണ്ണത്തിൽ 71 ശതമാനമാണ് വർധനവുണ്ടായത്.


നഗരത്തിൽ വർധിച്ചുവരുന്ന മാലിന്യമാണ് എലികളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണം. റിപ്പോർട്ടുകൾ പ്രകാരം, 2014 ൽ ന്യൂയോർക്കിൽ എലികളുടെ എണ്ണം 2 ദശലക്ഷം ആയിരുന്നു. ചിക്കാഗോ നഗരത്തിലാണ് ഏറ്റവും കൂടുതൽ എലികൾ ഉള്ളത്. ഇതിനെതിരെ ന്യുയോർക്ക് ആരോഗ്യ വിഭാഗവും രംഗത്തുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.