സമ്മർദ്ദങ്ങളൊക്കെ ഒന്ന് മാറ്റി വെച്ച് ടെൻഷൻ ഫ്രീയായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന ഒരുപാട് പേരുണ്ടാവും. പലർക്കും ഇതെങ്ങനെ വേണമെന്നാണ് അറിയില്ലാത്തത്. അത്തരക്കാർക്ക് പറ്റിയത് സോഷ്യൽ മീഡിയയിസെ ചില രസകരമായി വീഡിയോകളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃഗങ്ങളുടെ വീഡിയോകളായിരിക്കും ഇതിൽ ഏറ്റവും പ്രധാനം. അത്തരത്തിൽ ഒരു വീഡിയോയെ പറ്റിയാണ് സംസാരിക്കുന്നത്. പൂച്ചകളാണ് ഇതിലെ താരങ്ങൾ. ഒന്നല്ല മൂന്ന് പൂച്ചകൾ. മൂന്ന് പേരും ചേർന്ന് നടത്തിയ ഫുട്ബോൾ മാച്ചാണ് ട്വിറ്ററിൽ വൈറലായത്.


 



ഒരു ഗോളിയും ഒരു മിഡ് ഫീൽഡറും വേണമെങ്കിൽ ഫോർവേഡ് എന്ന് പറയാനൊരു പൂച്ചയും ഫോർവേഡിൽ നിന്നും തട്ടുന്ന ബോൾ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എത്തിയെങ്കിലും അതി വിദഗ്ധനായ പൂച്ച ഗോളി ശ്രമം പരാജയപ്പെടുത്തി. എന്നാൽ ബ്ലോക്ക് ചെയ്ത പന്ത് സെൻറർ ഫോർവേഡിൽ നിന്ന് കളിക്കുന്ന മിടുക്കൻറെ തലയ്ക്കാണ് കൊണ്ടതെന്ന് മാത്രം.


പ്രേക്ഷകരെ കുറെ ചിരിപ്പിച്ച വീഡിയോ പങ്ക് വെച്ചത്. ട്വിറ്ററിലെ Buitengebieden എന്ന പേജാണ്. 22 മണിക്കൂർ കൊണ്ട് 2.2 മില്യൺ കാഴ്ചക്കാരാണ് വീഡിയോക്ക് ലഭിച്ചത്. 1ലക്ഷത്തിൽ അധികം പേർ ഇത് ലൈക്ക് ചെയ്തു. 23000-ലും അധികം പേർ റീ ട്വീറ്റും ചെയ്തതോടെ സംഭവം വൈറൽ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.