സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വീഡിയോകളുടെ കാലമാണ്. ആ കൂട്ടത്തിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾക്കും വിവാഹങ്ങളുടെ വീഡിയോകൾക്കുമാണ് കൂടുതൽ ആരാധകരുള്ളത്. മൃഗാനങ്ങളുടെ സ്വഭാവവും ജീവിതവും അറിയാനുള്ള ആഗ്രഹമാണ് മൃഗങ്ങളുടെ വീഡിയോകൾക്ക് ആരാധകരെ വർധിപ്പിക്കുന്നതെങ്കിൽ, സന്തോഷകരമായ നിമിഷങ്ങളാണ് വിവാഹ വീഡിയോകളോടുള്ള താത്പര്യത്തിന് കാരണം. വന്യമൃഗങ്ങളുടേയും, പാമ്പുകളുടെയും ഓക്കേ വിഡിയോകൾക്ക് ആരാധകർ ഏറെയാണ് താനും. വന്യ മൃഗങ്ങളുടെ ജീവിതം നേരിട്ട് കാണാനുള്ള ആഗ്രഹമാണ് ഇതിന് കാരണമായി കരുതുന്നത്. ഇപ്പോൾ രണ്ട് സർപ്പങ്ങൾ നൃത്തം ചെയ്യുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.  ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടകാരികൾ ആയത് കൊണ്ട് എന്നാൽ ആരുടേയും ശ്രദ്ധ പിടിച്ച് പറ്റുന്ന ഭംഗിയും ആളുകൾക്ക് ഇത്തരത്തിലുള്ള വിഡിയോകളോടുള്ള താത്പര്യം വര്ധിപ്പിക്കുന്നുണ്ട്. കൊടും വിഷമുള്ള നമ്മുടെ നാട്ടിലെ അണലിയുടെ ഗണത്തിൽപ്പെടുന്ന പാമ്പുകളാണ് നോർതേൺ പസിഫിക് റാറ്റിൽ സ്നേക്കുകൾ. ഇവയെ പ്രധാനമായും നോർത്തേൺ കാലിഫോർണിയയിൽ ആണ് കണ്ടു വരുന്നത്. കൊടും വിഷമുള്ള തരം പാമ്പുകളാണ് ഇവ. എന്നാൽ ഈ സർപ്പങ്ങളുടെ നൃത്തമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ പാറക്കൂട്ടങ്ങളക്ക് ഇടയിൽ രണ്ട് പാമ്പുകളെ നമ്മുക്ക് കാണാൻ സാധിക്കും. രണ്ടും ഒരു പോലെ നൃത്തം ചെയ്യുകയും ഇണ ചേരുകയും ആണ്.


ALSO READ: Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ



പാമ്പുകൾ ഇണചേരുന്ന ദൃശ്യങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. അത്തരമൊരു ദൃശ്യമാണ് ഇത്. ഇരു പാമ്പുകളും പഠിച്ചത് പോലെ പരസ്പരം ഒരു വ്യത്യാസവും ഇല്ലാതെയാണ് നൃത്തം ചെയ്യുന്നത്. ഇതാണ് ആളുകളെ ഏറെ അതിശയിപ്പിച്ചിരിക്കുന്നത്. മോണ്ട്ഗോമറി ക്രീക്ക് റാഞ്ച് എന്ന  ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പുകൾ അവരുടെ ദിവസം ആഘോഷിക്കുകയാണ്. ഈ ദൃശ്യങ്ങൾ കണ്ടാൽ ആരും അത്ഭുതപ്പെട്ട് പോകും എന്ന അടികുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഒന്നരലക്ഷത്തോളം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ ലൈക്കും ഷെയറും ഒക്കെ നൽകിയിട്ടുണ്ട്. ഇത് കണ്ട് ഉറങ്ങിയ താൻ രാത്രി സ്വപനം കണ്ട് പേടിച്ചുവെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇത്പോലെ നിരവധി രസകരമായ കമ്മെന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ