Viral Video : അടിപൊളി! ആദ്യമായി കഴിച്ച പിസ്സായുടെ രുചിയിൽ ലയിച്ച് കുഞ്ഞുവാവ
ആദ്യമായി പിസ്സ കഴിക്കുന്ന കുട്ടിയുടെ മുഖഭാവമാണ് വീഡിയോ.
കുഞ്ഞ് കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ടത് എന്ത് ലഭിച്ചാലും അതിനെ പൂർണ സന്തോഷത്തോടെ സ്വീകരിക്കും. ആ നിമിഷം അവരിൽ ഉണ്ടാകുന്ന ഭാവം കാണും അതിന് പകരം വെക്കുന്ന മറ്റൊന്ന് വേറെയെവിടെ നിന്ന് പോലും ലഭിക്കില്ല. അങ്ങനെ ഒരു കുഞ്ഞ് കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ആദ്യമായി പിസ്സ കഴിക്കുന്ന കുട്ടിയുടെ മുഖഭാവമാണ് വീഡിയോ. പിസ്സയുടെ ഇച്ചിരി ഭാഗം കുട്ടിക്ക് ഭക്ഷിക്കാനായി നൽകും. അത് പതിയെ ചവയ്ക്കുമ്പോൾ ആ കുട്ടി കണ്ണ് അടച്ച് കൊണ്ട് രൂചി അസ്വാദിക്കുന്ന ഒരു ഭാഗമുണ്ട്. ആരായാലും നോക്കി പോകും. വീഡിയോ കാണാം:
ALSO READ : Viral Video: പാമ്പിനെ വേട്ടയാടുന്ന കഴുകൻ, വീഡിയോ കണ്ടാൽ ഞെട്ടും..!
കുട്ടികൾക്ക് അങ്ങനെ പിസ്സ ഒന്നും കൊടുക്കാൻ പാടില്ല. എന്നിരുന്നാലും ഇതു പോലെയുള്ള അസുലഭ നിമിഷങ്ങൾക്ക് വേണ്ടി അൽപം കൊടുത്ത് നോക്കിയേക്കാം.
ഇമോഷണൽ ബേബിസ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മില്യൺ അധികം പേർ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.