വൈറലായ ഒരു വീഡിയോ കണ്ട് ജുറാസിക് പാർക്ക് യാഥാർഥ്യമായോ എന്നാണ് പലരും സംശയിക്കുന്നത്. സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് കടൽത്തീരത്ത് ദിനോസർ കുഞ്ഞുങ്ങൾ ഓടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. നീളമുള്ള കഴുത്തും തടിച്ച ശരീരവുമുള്ള സസ്തനികളെ വീഡിയോയിൽ കാണാൻ സാധിക്കും. സൗറോപോഡുകളുടെ കുഞ്ഞുങ്ങളാണെന്നാണ് ഇവയെ കാണുമ്പോൾ തോന്നുക. 62 ടൺ വരെ ഭാരമുള്ള വലിയ ദിനോസറുകളാണ് സൗറോപോഡുകൾ. നാല് നില കെട്ടിടത്തിന്റെ അത്രയും ഉയരം ഇവയ്ക്കുണ്ടാകും.



COMMERCIAL BREAK
SCROLL TO CONTINUE READING

14 സെക്കൻഡുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ഒരുപക്ഷേ ജുറാസിക് പാർക്ക് യഥാർഥ്യമായെന്ന് വരെ പലരും അഭിപ്രായപ്പെട്ടു. എന്നാൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് റിവേഴ്സ് വീഡിയോ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും. 'കുറച്ച് സമയങ്ങളെടുത്തു...' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ ഒരു ഉപയോക്താവ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 13.3 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. നിരവധി ലൈക്കുകളും നേടി വീഡിയോ മണിക്കൂറുകൾക്കുള്ളിലാണ് വൈറലായത്.


ALSO READ: ഒരു മരക്കൊമ്പിന് വേണ്ടി രാജവെമ്പാലകളുടെ കൂട്ടയിടി; ഒടുവിൽ സംഭവിച്ചത് കണ്ടോ?


ആദ്യം അവ ചെറിയ ദിനോസറുകളാണെന്നാണ് കരുതിയതെന്ന് പലരും കമന്റ് ചെയ്തു. അവ പിന്നിലേക്ക് പോകുന്നത് കാണുന്നത് വരെ ദിനോസറുകളാണെന്ന് തെറ്റിദ്ധരിച്ചെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ദൃശ്യങ്ങളിലുള്ളത് കോട്ടിസ് എന്ന സസ്തനിയാണെന്നാണ് ട്വിറ്ററിൽ ചില ഉപയോ​ക്താക്കൾ വ്യക്തമാക്കുന്നത്. ഈ ചെറിയ സസ്തനികളെ തെക്ക്, മധ്യ അമേരിക്ക, മെക്സിക്കോ, തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. പഴങ്ങളും പ്രാണികളുമാണ് ഇവയുടെ ഭക്ഷണം. അവയ്ക്ക് ഒരു വലിയ പൂച്ചയോളം ഭാരമുണ്ടാകും. കാഴ്ചയിൽ നായ, കുരങ്ങ്, റാക്കൂൺ എന്നിവയുമായാണ് സാമ്യം തോന്നുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.