സാമൂഹിക മാധ്യമങ്ങളിൽ വിചിത്രമായ ഒരുപാട് വീഡിയോകളും മറ്റും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും ഇത്തരം വീഡിയോകൾ കാണാനാണ്. ദിവസവും നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. മൃ​ഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും എല്ലാം വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ ആളുകളെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്. ആനകൾക്ക് വിശേഷ ബുദ്ധിയുണ്ടെന്നും ആളുകൾ പറയാറുണ്ട്. ഇപ്പോൾ ഒരു കുട്ടിയാന ഫുട്ബോൾ കളിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഫുട്ബോൾ കളിക്കുന്നതിനിടെ ആനക്കുട്ടി ഒന്ന് കാൽ വഴുതി വീഴുന്നുണ്ട്. വീണിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് വീണ്ടും ബോൾ ഉരുട്ടി കളിക്കുകയാണ് കുട്ടിക്കുറുമ്പൻ.



Buitengebieden എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. 963.9k ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ 55.9k ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ