Viral Video : ആനകൾ തമ്മിലുള്ള പൊരിഞ്ഞ വഴക്ക് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
Viral Angry Elephant Fight Video : വീഡിയോയിൽ രണ്ട് ആനകൾ പരസ്പരം നിന്ന് പൊരുതുന്നതും, ഇവ തമ്മിലുള്ള വഴക്ക് മൂലം പൊടിപാറുന്നതും ഒക്കെ കാണാം.
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വൈറൽ വീഡിയോകളാണ്. ഇത്തരം വീഡിയോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത് മൃഗങ്ങളുടെയും വിവാഹത്തിന്റെയും വീഡിയോകളാണ്. വിവിവാഹവേദികളിലെ സന്തോഷവും ഡാൻസും മറ്റുമാണ് വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. അതേസമയം മൃഗങ്ങളുടെ ജീവിതത്തെ പറ്റി കൂടുതൽ അറിയാനുള്ള അർഹവും അവർ എങ്ങനെ എപ്പോൾ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള ആളുകളുടെ ഇഷ്ട്ടം വർധിപ്പിക്കുന്നത്. ഇപ്പോൾ രണ്ട് ആനകൾ തമ്മിൽ കൊമ്പുകോർക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. ഒരു ആനകുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും. ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ദേഷ്യം വന്നിരിക്കുന്ന ആനകൾ വളരെയധികം അപകടക്കാരികളാണ്. ഇത്തരത്തിലുള്ള രണ്ട് ആനകൾ തമ്മിലുള്ള പൊരിഞ്ഞ വഴക്കാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
റാഹത് ഇസ്ലാമിക് ടിവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. വീഡിയോയിൽ രണ്ട് ആനകൾ പരസ്പരം നിന്ന് പൊരുതുന്നതും, ഇവ തമ്മിലുള്ള വഴക്ക് മൂലം പൊടിപാറുന്നതും ഒക്കെ കാണാം. രണ്ട് ആനകളും വലിയ ദേഷ്യത്തിലാണെന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. രണ്ട് പേരും കൊമ്പ് കോർക്കുമ്പോൾ പരസ്പ്പരം വിട്ട് കൊടുക്കാൻ ആരും തയ്യാറല്ല. എന്നാൽ ആരാണ് ജയിക്കുന്നതെന്ന് കാണിക്കാതെയാണ് വീഡിയോ അവസാനിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...