രസകരമായ നിരവധി വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. മനുഷ്യരുടെയും മൃ​ഗങ്ങളുടെയും പക്ഷികളുടെയും അങ്ങനെ ഈ ലോകത്ത് സംഭവിക്കുന്ന വിചിത്രമായ പല കാര്യങ്ങളും അതിവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാക്കളും മറ്റ് പക്ഷികളുമൊക്കെ വന്ന് നമ്മുടെ ഭക്ഷണം എടുത്തോണ്ട് പോകുന്നത് വീഡിയോയിലും അല്ലാതെ നേരിട്ടും ഒക്കെ നമ്മൾ കണ്ടിട്ടുള്ളവരാണല്ലോ. അത്തരത്തിൽ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സ്ത്രീയുടെ പിസ്സയുമായി പറന്നു പോകുന്ന പക്ഷിയെ ആണ് വീഡിയോയിൽ കാണുന്നത്. തന്റെ പൂന്തോട്ടത്തിന്റെ അരികാലായിരുന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി പോയ സ്ത്രീ കാണുന്നത് താൻ കഴിക്കാനായി വച്ചിരുന്ന പിസ ഒരു പക്ഷി എടുത്ത് പറന്ന് പോകുന്നതാണ്. എന്തോ ജോലിക്കായി ഒന്ന് അകത്തേക്ക് പോയതാണ് ആ സ്ത്രീ. തിരിച്ച് വന്ന് നോക്കുമ്പോൾ കാണുന്നത് കാലിയായ പിസ ബോക്സും അതിലെ പിസ എടുത്ത് പറന്ന് പോകുന്ന പക്ഷിയെയുമാണ്. ആരാണ് തന്റെ പിസ കഴിച്ചതെന്ന് ആ സ്ത്രീ ചോദിക്കുന്നത് കേൾക്കാം. തുടർന്ന് ക്യാമറയിൽ കാണുന്നത് പിസ അടിച്ചോണ്ട് പോകുന്ന പക്ഷിയെയാണ്. 



 


Aso Read: ചോദിച്ചിട്ടൊക്കെ എടുക്കണ്ടെ? അനുവാദം ചോദിക്കാതെ ഫോട്ടോയെടുത്താൽ ഇങ്ങനിരിക്കും - വീഡിയോ വൈറൽ


വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ വീഡിയോ കണ്ട് ഇത് എഡിറ്റ് ചെയ്തതാമോ എന്ന തരത്തിൽ സംശയങ്ങൾ ഉന്നയിച്ചു. നിരവധി പേരാണ് ഈ വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.