Viral Video: സിംഹത്തെ വിരട്ടിയോടിച്ച് കീരി; വീഡിയോ വൈറൽ
Viral Video: വീഡിയോയിൽ രണ്ട് സിംഹങ്ങൾക്കിടയിൽ നിൽക്കുന്ന കീരിയെ കാണാം. സിംഹങ്ങൾക്കിടെ കീരി പെട്ടുപോയെന്നൊന്നും ആരും കരുതേണ്ട.
കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന സിംഹം ഒരു സാധാരണ കീരിയെ കണ്ട് പേടിച്ചാൽ ആ വീഡിയോ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കില്ലേ? സിംഹത്തെ കണ്ടാൽ നമുക്ക് പേടിയാകും. പക്ഷേ, ഈ വീഡിയോ കണ്ടാൽ കീരികൾക്ക് അങ്ങനൊരു ഭയം ഉണ്ടെന്ന് തോന്നുന്നില്ല. കീരിക്ക് മുൻപിൽ ഓരോ അടിയും മുന്നോട്ടല്ല പിന്നോട്ട് വെച്ച് നീങ്ങുന്ന സിംഹത്തെയാണ് കാണാൻ സാധിക്കുന്നത്. സിംഹത്തെ ധൈര്യപൂർവം നേരിട്ട് അതിനെ വിരട്ടിയോടിക്കുകയാണ് ഇവിടെ കീരി.
African Animals എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയിൽ രണ്ട് സിംഹങ്ങൾക്കിടയിൽ നിൽക്കുന്ന കീരിയെ കാണാം. സിംഹങ്ങൾക്കിടെ കീരി പെട്ടുപോയെന്നൊന്നും ആരും കരുതേണ്ട. സിംഹം തന്നെ ആക്രമിക്കാൻ വരുമെന്ന് കരുതി കീരി സിംഹത്തിന് നേരെ ആക്രമിക്കാൻ എന്ന ഭാവേന ചാടി അടുക്കുകയാണ്. ഇതോടെ കീരിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സിംഹം പിന്നിലേക്ക് നീങ്ങി. ആക്രമിക്കാൻ വരുമ്പോഴെല്ലാം സിംഹം അലറിയെങ്കിലും കീരി ഒട്ടും ഭയപ്പെട്ടില്ല.
ആഫ്രിക്കൻ ആനിമൽസ് ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ 70,000-ത്തിലധികം പേർ കണ്ടു. പലരും ഈ വീഡിയോ ഒരുപാട് ആസ്വദിച്ചു. നമ്മുടെ മുന്നിൽ എത്ര വലിയ ശത്രു വന്നാലും നമ്മുടെ ധൈര്യം പൂർണമായി പ്രകടിപ്പിക്കുമ്പോൾ അത് എതിരാളിയെ വിറപ്പിക്കും എന്നത് തെളിയിക്കുന്നതാണിത് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...