നമ്മൾ മനുഷ്യന്മാർക്ക് മാത്രമല്ല പ്രണയം, സ്നേഹം ബന്ധം തുടങ്ങി വികാരങ്ങൾ ഉള്ളത്, മൃഗങ്ങൾക്കുമുണ്ട്. അവരത് പ്രകടിപ്പിക്കുന്നത് നമ്മൾ മനുഷ്യരെക്കാളും അതിമനോഹരമായിട്ടാണ്. അങ്ങനെ തന്റെ പ്രണയിനിയോട് സ്നേഹം പ്രകടപ്പിക്കുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതിലിനപ്പുറമുള്ള അയൽക്കാരിയായ പൂച്ചയ്ക്ക് എത്തിവലിഞ്ഞ് പൂച്ച ഒരു ഉമ്മ കൊടുക്കുന്നതാണ് വീഡിയോ. ഫ്ലാറ്റിന്റെ കമ്പികൊണ്ടുള്ള ബാൽക്കണിയിൽ വലിഞ്ഞ് കയറി നിന്ന് അയൽക്കാരിയായ പൂച്ചയെ വിളിച്ചു വരുത്തിയാണ് ഉമ്മ നൽകുന്നത്. വിളികേട്ട് അയൽക്കാരി വേഗമെത്തി ബാൽക്കണിയിൽ വലഞ്ഞ് കയറി തന്റെ പ്രിയതമനിൽ നിന്ന് ഉമ്മ സ്വീകരിക്കുകയും ചെയ്തു. 


ALSO READ : Viral Video: കൂട്ടമായി വന്നാൽ പിന്നെ എന്ത് ചെയ്യും? നായ്ക്കുട്ടികൾക്കിടയിൽ നിന്ന് രക്ഷപ്പെടുന്ന പൂച്ച


എന്നാൽ തന്റെ സ്വകാര്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ ഉടമസ്ഥനോട് അയൽക്കാരിയായ പൂച്ച ഒന്ന് ക്ഷുഭിതയാകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്തൊക്കെയാണെങ്കിലും സംഭവം ഇന്ത്യയിൽ ഒന്നുമല്ല. വിദേശത്തുള്ള പൂച്ചകളുടെ പ്രണയമാണിത്. 


ഇരുവരുടെയും പ്രണയ നിമിഷങ്ങൾ ഉടമസ്ഥൻ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആ സ്നേഹബന്ധത്തിൽ ലയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. വീഡിയോ കാണാം: 




ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.