Viral Video: കൂട്ടമായി വന്നാൽ പിന്നെ എന്ത് ചെയ്യും? നായ്ക്കുട്ടികൾക്കിടയിൽ നിന്ന് രക്ഷപ്പെടുന്ന പൂച്ച

ഒടുവിൽ അവിടെയുണ്ടായിരുന്ന ഒരു വാതിലിന് മുകളിലൂടെ പൂച്ച ചാടി രക്ഷപ്പെടുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 12:10 PM IST
  • നായ്ക്കുട്ടികൾ വരുന്നത് കണ്ട് പൂച്ച ഓടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും നായ്ക്കുട്ടികൾ പൂച്ചയുടെ മേൽ ചാടിവീണു.
  • പൂച്ചയെ നായ്ക്കുട്ടികൾക്കിടയിൽ വിട്ടിട്ട് ഒരാൾ പുറത്തേക്ക് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
  • ഒടുവിൽ അവിടെയുണ്ടായിരുന്ന ഒരു വാതിലിന് മുകളിലൂടെ പൂച്ച ചാടി രക്ഷപ്പെടുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.
Viral Video: കൂട്ടമായി വന്നാൽ പിന്നെ എന്ത് ചെയ്യും? നായ്ക്കുട്ടികൾക്കിടയിൽ നിന്ന് രക്ഷപ്പെടുന്ന പൂച്ച

സമൂഹ മാധ്യമങ്ങളിൽ ഇന്ന് പെട്ടെന്ന് വൈറലാകുന്ന വീഡിയോകൾ മൃ​ഗങ്ങളുടേതാണ്. വന്യ മൃ​ഗങ്ങൾ മുതൽ നമ്മൾ വീട്ടിൽ വളർത്തുന്ന മൃ​ഗങ്ങളുടെ വരെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു പൂച്ചയുടെയും ഒരു കൂട്ടം നായ്ക്കുട്ടികളുടെയും വീഡിയോ ആണ് വൈറലാകുന്നത്. തന്നെ വളഞ്ഞ നായ്ക്കുട്ടികൾക്കിടയിൽ നിന്ന് പൂച്ച രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. 

ഒരു മുറിക്കകത്ത് പൂച്ച നിൽക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുക. തുടർന്ന് പൂച്ചയുടെ എതിർ വശത്ത് ഉണ്ടായിരുന്ന പട്ടിക്കൂട്ടിൽ നിന്ന് ഒരു കൂട്ടം നായ്ക്കുട്ടികൾ ഇറങ്ങി വരുന്നത് കാണാം. ഇവ വരുന്നത് കണ്ട് പൂച്ച ഓടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും നായ്ക്കുട്ടികൾ പൂച്ചയുടെ മേൽ ചാടിവീണു. പൂച്ചയെ നായ്ക്കുട്ടികൾക്കിടയിൽ വിട്ടിട്ട് ഒരാൾ പുറത്തേക്ക് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഒടുവിൽ അവിടെയുണ്ടായിരുന്ന ഒരു വാതിലിന് മുകളിലൂടെ പൂച്ച ചാടി രക്ഷപ്പെടുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.

Also Read: മാരത്തൺ ഒക്കെ നിസാരമല്ലേ... ഓട്ടം പൂർത്തിയാക്കി മെഡലും നേടി താറാവ്

യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചിരി പടർത്തുകയും വൈറലാവുകയും ചെയ്തു. 591.9K ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News