സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. ഇത്തരം വീഡിയോകൾ  പലപ്പോഴും ആളുകളുടെ വിരസമായ ജീവിതത്തിലെ ടെൻഷനും ഉത്കണ്ഠയും ഒക്കെ കുറയ്ക്കാനും സഹായിക്കാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരത്തിലുള്ള വീഡിയോകൾ കാണാനാണ്. അതിൽ തന്നെ പട്ടികളുടെയും പൂച്ചകളുടെയും ഒക്കെ വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. അവയുടെ വികൃതികളും, ക്യുട്ട്നെസ്സും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. കൂടാതെ അവർ എപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല. അതും ഇത്തരം വീഡിയോകളുടെ താത്പര്യം വര്ധിപ്പിക്കുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികളും പൂച്ചകളും സാധാരണ ഗതിയിൽ ബദ്ധശത്രുക്കളാണ്. ഒരേ വീട്ടിൽ വളർത്തിയാലും രണ്ടും തമ്മിലുള്ള വഴക്കുകളും കുറയാറില്ല. പട്ടി പൂച്ചയെ സാധാരണയായി ഇരയായി കാണുന്നത് കൊണ്ടും അവയെ വേട്ടയാടാനുള്ള മനോഭാവം ഉള്ളത് കൊണ്ടുമാണ് ഇവ തമ്മിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രയം. അതല്ല പൂച്ചകൾ പട്ടികളെ പ്രകോപിപ്പിക്കാറാണ് പതിവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ വാലിൽ തീ പിടിക്കുന്ന ഒരു പൂച്ചയുടെയും അതിനെ സഹായിക്കാൻ ശ്രമിക്കുന്ന ഒരു പട്ടിയുടെയും വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video : മയിലിന്റെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



സംഗീതജ്ഞൻ റഹീം ഡിവോൺ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിന്റെ ലിവിങ് റൂമിൽ ഒരു പറ്റിയും പൂച്ചയും ഇരിക്കുകയാണ്. പൂച്ച മേശയുടെ മുകളിലാണ് ഇരിക്കുന്നത്. അപ്പോൾ മേശയിലിരിക്കുന്ന ഒരു മെഴുകുതിരിയിൽ നിന്ന് പൂച്ചയുടെ വാലിലേക്ക് തീ പിടിക്കുകയാണ്. പട്ടി ഇത് കണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ടെങ്കിലും പൂച്ച സമാധാനമായി തന്നെ ഇരിക്കുകയാണ്. കൂടാതെ തീ തനിയെ തന്നെ അണയുകയും ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ 16 മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.