Viral Video : മയിലിന്റെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Peacock Video : പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ആൺമയിലുകൾ പീലി   വിടർത്തി നൃത്തം  ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 02:29 PM IST
  • നേച്ചർ യു ബ്യൂട്ടി എന്ന യുട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
  • പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ആൺമയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത്
Viral Video :  മയിലിന്റെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

മയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത് കാണാൻ ആളുകൾക്ക് വളരെ ഇഷ്ടമാണ്. ഇത്തരത്തിലുള്ള മൃഗങ്ങളുടെ വീഡിയോകൾ ദിനവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകൾ  പലപ്പോഴും ആളുകളുടെ വിരസമായ ജീവിതത്തിലെ ടെൻഷനും ഉത്കണ്ഠയും ഒക്കെ കുറയ്ക്കാനും സഹായിക്കാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരത്തിലുള്ള വീഡിയോകൾ കാണാനാണ്. ഒരു മയിലിന്റെ അതിമനോഹരമായ ഒരു നൃത്തത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. 1963 ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്. വിശ്വാസം അനുസരിച്ച് പുരാണത്തിൽ പറയുന്ന ഗരുഡന്റെ തൂവലിൽ നിന്ന് ജനിച്ച പക്ഷികളായി ആണ് മയിലുകളെ കണക്കാക്കുന്നത്. ആൺ മയിലുകൾക്കാണ് മയിൽ പീലി ഉള്ളത്. പെൺമയിലുകളെ ആകർഷിക്കാനാണ് പലപ്പോഴും ആൺമയിലുകൾ പീലി   വിടർത്തി നൃത്തം  ചെയ്യുന്നത്. കൂട്ടമായി ജീവിക്കുന്ന പക്ഷികൾ കൂടിയാണ് മയിലുകൾ. വനങ്ങളിൽ ജീവിക്കുന്ന മയിലുകൾ 10 മുതൽ 25 വർഷങ്ങൾ വരെയും വളർത്തുന്ന മയിലുകൾ 50 വർഷങ്ങൾ വരെയും ജീവിക്കും.

ALSO READ: Viral Video: കുളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മ; വീഡിയോ വൈറൽ

 

നേച്ചർ യു ബ്യൂട്ടി എന്ന യുട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയിൽ പെണ്മയിലിനെ ആകർഷിക്കാൻ പീലി വിടർത്തി നൃത്തം ചെയ്യുന്ന ആൺ മയിലിനെയും ഇത് ശ്രദ്ധിക്കാതെ പോകുന്ന പെൺ മയിലിനെയും കാണാം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടുക്കഴിഞ്ഞത്. നിരവധി പേർ വീഡിയോയ്ക്ക് കമ്മന്റുമായും എത്തിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News