സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽ തന്നെ പട്ടികളുടെയും പൂച്ചകളുടെയും ഒക്കെ വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. അവയുടെ വികൃതികളും, ക്യുട്ട്നെസ്സും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. കൂടാതെ അവർ എപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല. അതും ഇത്തരം വീഡിയോകളുടെ താത്പര്യം വര്ധിപ്പിക്കുന്നുണ്ട്.  ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ ചിരിപ്പിക്കുകയാണ്. ഒരു വീട്ടിൽ വളർത്തുന്ന ഒരു പട്ടിയുടെയും പൂച്ചയുടെയും വീഡിയോയായാണ് ഇത്. പട്ടിക്ക് പൂച്ചയോടുള്ള പേടിയാണ് ആളുകളെയും, ആ പൂച്ചയേയും അതിശയിപ്പിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികളും പൂച്ചകളും സാധാരണ ഗതിയിൽ ബദ്ധശത്രുക്കളാണ്. ഒരേ വീട്ടിൽ വളർത്തിയാലും രണ്ടും തമ്മിലുള്ള വഴക്കുകളും കുറയാറില്ല. പട്ടി പൂച്ചയെ സാധാരണയായി ഇരയായി കാണുന്നത് കൊണ്ടും അവയെ വേട്ടയാടാനുള്ള മനോഭാവം ഉള്ളത് കൊണ്ടുമാണ് ഇവ തമ്മിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രയം. അതല്ല പൂച്ചകൾ പട്ടികളെ പ്രകോപിപ്പിക്കാറാണ് പതിവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ വിഡിയോയിൽ പട്ടിക്ക് പൂച്ചയെയാണ് പേടി.


ALSO READ: Viral Video : ശരിക്കും സിങ്കപ്പെണ്ണ്! സിംഹക്കൂട്ടത്തെ മേച്ച് നടക്കുന്ന യുവതി... വീഡിയോ വൈറൽ ആകാൻ വേറെ എന്ത് വേണം


ഫണ്ണി അനിമൽസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.  ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. വീഡിയോയിൽ ഒരു പട്ടി പൂച്ചയെ ശല്യപ്പെടുത്തുന്നത് കാണാം. ഒടുവിൽ സഹികെട്ട പൂച്ച പട്ടിയുടെ തലയിൽ ഒരടി കൊടുക്കും. അടി കൊണ്ട പട്ടി പൂച്ചയെ പേടിച്ച് വീട് മുഴുവൻ കിടന്ന് ഓടാൻ തുടങ്ങും. പട്ടിയുടെ ഓട്ടം കണ്ട് പൂച്ച പോലും ഞെട്ടിപ്പോകും. ഈ വീഡിയോ ഇതിനോടകം നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.