സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽ തന്നെ വന്യ മൃഗങ്ങളുടെ വിഡിയോകളോട് ആളുകൾക്ക് കൂടുതൽ താല്പര്യം ഉണ്ട്. വനത്തിലെ മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ തന്നെയാണ് ഇതിന് കാരണവും. അപ്പോൾ കാട്ടിലെ രാജാവായ സിംഹത്തിന്റെ വിഡിയോ ആയാലോ, അതും ഒരു മനുഷ്യന്റെയൊപ്പം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ അത്ഭുതപ്പെടുത്തുകയും, അതെ സമയം തന്നെ പേടിപ്പിക്കുകയുമാണ്. വനത്തിലെ ഏറ്റവും അപകടകാരിയായ മൃഗമാണ് സിംഹം. എന്നാൽ ഇപ്പോൾ സിംഹത്തെ വടിയെടുത്ത് മേക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: Viral Video : തൊട്ടിലിൽ കുത്തി മറിഞ്ഞ് കരടികുട്ടികൾ; വീഡിയോ വൈറൽ
ഒരു കാടിനുള്ളിൽ വീഡിയോ ആണിത്. വീഡിയോയിൽ ഒരു പേന സിംഹത്തിനെ ഒരു വടികൊണ്ട് നയിക്കുന്ന യുവതിയെ കാണാം. കുറച്ച കഴിയുമ്പോൾ അതിനോടൊപ്പം ഒരു ആൺ സിംഹവും എത്തുന്നുണ്ട്. ഈ രണ്ട് സിംഹങ്ങൾക്കും പിറകെ പോകുകയാണ് ഈ യുവതി. എന്നാൽ സിംഹങ്ങൾ യുവതിയെ ഉപദ്രവിക്കുകയോ മറ്റും ചെയ്യുന്നുമില്ല. യുവതി സിംഹങ്ങളെ നയിക്കുന്നത് കണ്ടാൽ ഇത് സിംഹമല്ല ആടാണെന്ന് വരെ തോന്നി പോകും.
ഇത് യുവതി തന്നെ വളർത്തുന്ന സിംഹങ്ങൾ ആയിരിക്കാമെന്നാണ് പലരുടെയും നിഗമനം. കാരണം സിംഹങ്ങൾ പേടിച്ച് നടക്കുകയാണെന്ന് തോന്നുകയില്ല. വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് സെനെഗളിൽ ഉള്ള ഫതല റിസേർവ് ഫോറെസ്റ്റിലെ ദൃശ്യങ്ങളാണ് ഇവയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അത് പോലെ തന്നെ ഒരു മനുഷ്യന് വനത്തിലെ രാജാവായ സിംഹത്തിന്റെ എങ്ങനെയാണ് ഇണക്കാൻ കഴിഞ്ഞതെന്ന് അത്ഭുതപ്പെടുത്തിരിക്കുകയാണ് ആളുകൾ.
പ്രൂത ഷെട്ടി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. 1,24, 486 ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിലർക്ക് അറിയേണ്ടത് ഈ വിഡിയോ ഷൂട്ട് ചെയ്ത സ്ഥലമാണെങ്കിൽ, ചിലർ വീഡിയോ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ്. എനതയാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...