ചിമ്പാൻസി ഒരിനം ആൾക്കുരങ്ങാണ്.  മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള മൃഗമാണ് ചിമ്പാൻസി എന്നുതന്നെ പറയാം.  ഇവയ്ക്ക് ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റുമൃഗങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. മാത്രമല്ല വിവിധ തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനുമുള്ള കഴിവും ഇതിനുണ്ട്.  തലച്ചോറിന്റെ വികാസം, വികാരങ്ങൾ, രക്തഗ്രൂപ്പുകൾ തുടങ്ങിയവയിൽ മനുഷ്യരും ചിമ്പാൻസിയും തമ്മിൽ ഏറെ സാമ്യമുണ്ടെന്നാണ് പറയുന്നത്.  അതിനെ അർത്ഥവത്താക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഒരു വനിതാ വിനോദസഞ്ചാരിയോട് ചിമ്പാൻസി ഒപ്പിക്കുന്ന കുസൃതികളാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുന്ന മൃഗംകൂടിയായതിനാൽ സഞ്ചാരികൾക്ക് ഇവയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും മറ്റും വലിയ താല്പര്യവുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വരണമാല്യം അണിയിച്ചതും വരന്റെ പാന്റ് അഴിഞ്ഞു വീണു.. നാണിച്ചു തലകുനിച്ച് വധു..! വീഡിയോ വൈറൽ


വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവതി ചിമ്പാൻസിയ്‌ക്കൊപ്പം ഊഞ്ഞാലിൽ ഇരുന്ന് ഫോട്ടോ എടുക്കുന്നത്.  ഫോട്ടോ എടുക്കുന്നതിനിടയിൽ ചിമ്പാൻസി ഒപ്പിക്കുന്ന കുസൃതികളാണ് പിന്നെ കാണേണ്ടത്.  ചിമ്പാൻസിയ്ക്ക് യുവതി ഒന്ന് കൈകൊടുത്തതും ആകെ ഇളകിമറിയുന്ന ചിമ്പാൻസിയെയാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  പിന്നെ അങ്ങോട്ട് ഉമ്മവയ്ക്കലായി, മടിയിൽ കിടക്കലായി എന്നുവേണ്ട ഒടുവിൽ യുവതിയുടെ തോളിൽ കയറി നിൽക്കുകയും കെട്ടിപ്പിടിക്കുകയും എല്ലാം ഒരു രസം തന്നെയായിരുന്നു.  ചിമ്പാൻസിയുടെ രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. വീഡിയോ കാണാം...


Also Read: Trigrahi Yoga: ത്രിഗ്രഹ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ



Also Read: Turmeric Milk Side Effects: ഈ പ്രശ്നങ്ങളുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ ചേർത്ത പാൽ കുടിക്കരുത്!


വൈറലാകുന്ന ഈ വീഡിയോ yogeshrauniyar_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെയ്ച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.