Trigrahi Yog In Meen: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും. കൂടാതെ ഒരു ഗ്രഹം മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചരുമ്പോൾ നിരവധി ശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടും. മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ബുധനും ഗുരുവും നേരത്തെ തന്നെ മീനരാശിയിലുണ്ട്. ഇതിലൂടെ ശക്തമായ ത്രിഗ്രഹിയോഗം രൂപപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത ധനനേട്ടങ്ങൾ ലഭിക്കും. അത് ആർക്കൊക്കെ അറിയാം...
മീനം (Pisces): ജ്യോതിഷ പ്രകാരം മീനരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ യോഗം വളരെ ഫലപ്രദമായിരിക്കും. മീന രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുവഴി വ്യക്തിത്വം മെച്ചപ്പെടും, വ്യക്തിയുടെ ആത്മവിശ്വാസവും വർദ്ധിക്കും. ഈ യോഗം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പങ്കാളിത്ത പ്രവർത്തനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതാണ്. എല്ലാകാര്യത്തിലും വിജയം ലഭിക്കും. ഇണയുടെ പിന്തുണയുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചന വരും.
വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ത്രിഗ്രഹ യോഗം അനുകൂലമായിരിക്കും. അഞ്ചാം ഭാവത്തിൽ ഈ യോഗം രൂപപ്പെടുന്നത്. ഇതിനെ സന്താനം, പുരോഗതി, സ്നേഹബന്ധം മുതലായവയുടെ ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയം ഇവർക്ക് നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ആത്മീയത, ഗവേഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവർക്കും വിജയം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി, മത്സരത്തിൽ വിജയം എന്നിവ ഈ സമയത്ത് നേടാൻ കഴിയും.
ധനു (sagittarius): മീനരാശിയിലെ ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ജാതകത്തിന്റെ നാലാം ഭാവത്തിലാണ് ഈ യോഗം. ഇത് ശാരീരിക സന്തോഷത്തിന്റെയും അമ്മയുടെയും ഭവനമാണ്. ഈ രാശിക്കാർക്ക് ഈ സമയം ഭൗതിക സുഖങ്ങൾ ലഭിക്കും. വാഹനസുഖവും കൈവരും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ വസ്തു വാങ്ങുന്നതിനെക്കുറിച്ചും ചിന്തിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...