മൃഗങ്ങൾ തമ്മിൽ പോരാടിക്കുമ്പോൾ നമ്മെ ഭയവശരാക്കാറുണ്ട്. ഏത് വിധേനയും എതിരാളി ഇല്ലാതക്കുക എന്ന ലക്ഷ്യത്തോടെ മല്ലടിക്കുന്നത് ഒരു നിമിഷത്തേക്കെങ്കിലും നമ്മുടെ ഉള്ളിൽ ഭയമുണ്ടാക്കിയേക്കും. എന്നാൽ ചില മൃഗങ്ങൾ തമ്മിലുള്ള അടിയോ നമ്മളെ ഉറപ്പായിട്ടും ചിരിപ്പിച്ചിരിക്കും. അങ്ങനെ അടി കൂടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് റെഡ് പാണ്ടകൾ തമ്മിലുള്ള അടി കൂടുന്നതാണ് വീഡിയോ. ഇരുവരും നല്ല കലിപ്പിലാണ് അടി കൂടുന്നത് എന്നാൽ കാണുന്നവർക്കോ ചിരി വരും. കിഴക്കൻ ഹിമാലയങ്ങളിലും തെക്ക്പടിഞ്ഞാറൻ ചൈനയിലും കാണപ്പെടാറുള്ള സസ്തിനിയാണ് റെഡ് പാണ്ട. 


ALSO READ : Viral Video: ദാഹിച്ചു വലഞ്ഞ കുരുവിക്ക് വെള്ളം നൽകി യുവാവ്, ഹൃദയസ്പർശിയായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ


രണ്ട് പാണ്ടകളും നേർക്കുനേരെ നിന്ന് കൈകൾ കോർത്താണ് അടികൂടുന്നത്. പെട്ടെന്ന് രണ്ട് പേരും ഇരുവശങ്ങളിലായി മറിഞ്ഞ് വിഴുകുയും ചെയ്യും. എന്നിട്ടും കലിപ്പ് അടങ്ങാത്ത ഇരുവരും ആ മഞ്ഞിൽ കടന്ന ഉരുളുന്നതാണ് വീഡിയോ.  വീഡിയോ കാണാം:




ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.