സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വിരൽ വീഡിയോസ് തന്നെയാണ്. ഇതിൽ മൃഗങ്ങളുടെ വീഡിയോകൾക്കും, വിവാഹത്തിന്റെ വീഡിയോകൾക്കും, അതിനോടൊപ്പം തന്നെ ആളുകൾക്ക് അതിശയം തോന്നുന്ന തരം വിഡിയോകൾക്കുമാണ് ആരാധകർ കൂടുതൽ. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയും മറ്റുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യത്തിന് കാരണമെങ്കിൽ  സന്തോഷ പൂർണമായ നിമിഷങ്ങളും, അതിനിടയിലെ കുസൃതികളും ഡാൻസും മേളവും ഒക്കെയാണ് വിവാഹത്തിന്റെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. എന്നാൽ ഇപ്പോൾ ഇതൊന്നുമല്ലാത്തെ ഒരു കാര് ഡ്രൈവറുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി കാർ തിരിച്ചെടുക്കുമ്പോൾ റിവേഴ്‌സ്  എടുക്കാനും മറ്റും ആവശ്യത്തിന് താളം ഉണ്ടായിരിക്കണം. അതില്ലെങ്കിൽ കാർ മുന്നോട്ട് എടുത്ത് സ്ഥലമുള്ളിടത്ത് എത്തിച്ച് തിരിക്കുകയാണ് പതിവ്. പ്രത്യേകിച്ചും സൈഡിൽ ആഴത്തിൽ കുഴിയും മറ്റുമുള്ള സ്ഥലമാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ശ്രദ്ധിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


ALSO READ: Viral Video : രാജവെമ്പാലയെ ആക്രമിച്ച് അണ്ണാൻ; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ



ഈ വിഡിയോയിൽ ഓട്ടോയ്ക്ക് പോലും പോകാൻ സ്ഥലമില്ലാത്ത ഒരു ചെറിയ വഴിയിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കാണാം. തൊട്ടടുത്ത് ഒരു വലിയ കുഴിയാണ്. ഈ ഡ്രൈവർ വണ്ടി തിരിക്കാൻ ശ്രമിക്കുകയാണ്. പതുക്കെ പതുക്കെ ആ കാർ ആ ചെറിയ വഴിയിലൂടെ പിന്നോട് ഒരടി പോലും മാറി പോകാതെ വണ്ടി തിരിച്ചെടുക്കുകയാണ് ഈ ഡ്രൈവർ. ഈ വീഡിയോ കണ്ടവരെല്ലാം തന്നെ ഞെട്ടിയിരിക്കുകയാണ്. ഫിഗൻ എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയായാണിത് . ഇതിനോടകം തന്നെ 11 മില്യണിലധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഇയാൾ സ്ഥിരമായി ചെയ്യുന്നതായത് കൊണ്ടാണ് ഇത്ര എളുപ്പത്തിൽ ഇത് ചെയ്യാൻ കഴിയുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ചിലർ ഇതിന് സമാനമായ നിരവധി വിഡിയോകളും കമന്റ് ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.