Viral Video: നിങ്ങൾ വേട്ടയാടുന്ന കഴുകനെ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും അല്ലെ. ആകാശത്തിന്റെ ഉയരത്തിൽ നിന്നും കിലോമീറ്ററുകൾ താഴെ ഭൂമിയിലെ ഇരകളെ വ്യക്തമായി കാണാൻ കഴിയുന്ന ഒരു പക്ഷിയാണിത്. കഴുകൻ പലപ്പോഴും കടലിൽ നിന്നും കൃത്യമായി മീനിനെ പോക്കുന്ന വിഡിയോയും നിങ്ങൾ ഇന്റർനെറ്റിലൂടെ കണ്ടിട്ടുണ്ടാകും.   ഇതിന് പാമ്പിനെ വേട്ടയാടാനുള്ള കഴിവും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ പക്ഷിയുടെ പേര്  ഗാവിയാവോ (gaviao) എന്നാണ്. ഈ പക്ഷിയും മൂർഖൻ പാമ്പുകളെപ്പോലുള്ള വിഷമുള്ള പാമ്പുകളെ എളുപ്പത്തിൽ ഇരയാക്കുന്നുവെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ഇപ്പോൾ പുറത്തുവരുന്ന വീഡിയോയിൽ നിലത്ത് ഇഴയുന്ന അപകടകാരിയായ പച്ച നിറത്തിലുള്ള പാമ്പിനെ ഈ പക്ഷി ആക്രമിക്കുന്ന ഞെട്ടിക്കുന്ന രംഗമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ആദ്യം ഈ പക്ഷി പാമ്പിന്റെ പുറത്ത് ആധിപത്യം പുലർത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും  ഇതിൽ ക്ഷുഭിതനായ പാമ്പ് ആ പക്ഷിയുടെ മുഖത്തേക്ക് കൊത്താൻ ആഞ്ഞതും അതിന്റെ പത്തി കാലുകൊണ്ട് ചവിട്ടി അമർത്തുകയാണ് പക്ഷി.  വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട.  വീഡിയോ കാണാം... 


Also Read:  Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ



Also Read: നിങ്ങൾക്ക് കോടീശ്വരനാകാണോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക!


പാമ്പിനെ വേട്ടയാടുന്ന Gaviao എന്ന ഈ പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ animals_powers എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വൈറലാകുന്ന വീഡിയോയ്ക്ക് ഇതുവരെ  294k വ്യൂസും 11.8k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.