നായകളെ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. വിഷാദ രോഗവും, ഉത്കണ്ഠയും ഒക്കെ ഉള്ള രോഗികളിൽ ചികിത്സയുടെ ഭാഗമായും ഒക്കെ പട്ടികളെ ഉപയോഗിക്കാറുണ്ട്. നായകളുടെ വീഡിയോകൾ കാണാനും നല്ല രസമാണ്. ഇത്തരത്തിലുള്ള ഒരു നായുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു നായക്കുട്ടി പിയാനോ വായിക്കുന്ന വിഡിയോയാണ് ഇത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ഡോഗ്ഡ് ഓഫ് ഇൻസ്റ്റാഗ്രാം എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിയാനോ വായിക്കുന്നതിനൊപ്പം നായക്കുട്ടി പാട്ട് പാടാനും ശ്രമിക്കുന്നുണ്ട്. പിൻകാലുകളിൽ നിന്ന് മുൻകാലുകൾ കൊണ്ടാണ് നായക്കുട്ടി പിയാനോ വായിക്കുന്നത്. എന്റെ നായക്കുട്ടിക്ക് പിയാനോ വായിക്കാനും, പാട്ട് പാടാനും വലിയ ഇഷ്ടമാണെന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.


ALSO READ: Viral Video: സിംഹക്കൂട്ടത്തിനടുത്തേയ്ക്ക് ദേഷ്യത്തോടെ പാഞ്ഞടുക്കുന്ന കൊമ്പന്‍...!!


ഈ വീഡിയോ നിരവധി പേരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ 50000 ത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. ഈ കലാകാരന്റെ ഗാനമേളയ്ക്ക് ടിക്കറ്റുകൾ വേണമെന്നും,   ഈ വർഷത്തിൽ കണ്ട ഏറ്റവും മികച്ച വീഡിയോ ആണെന്നും ഒക്കെ കമ്മന്റുകൾ വന്നിട്ടുണ്ട്. ജോഷ് മക്കായ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.