സോഷ്യൽ മീഡിയ വളരെ രസകരമായ ഒരു ലോകമാണ്. വളരെ വിചിത്രമായ കാര്യങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്.  ഇതിൽ പലതും വിശ്വസിക്കാൻ പോലും കഴിയാത്തവയും ആയിരിക്കും. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്.  അതിനാൽ തന്നെ ദിനം പ്രതി ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാറുള്ളത്. അതിൽ തന്നെ വളരെ കുറച്ച് വീഡിയോകൾ മാത്രമേ വൈറലായി മാറാറുള്ളൂ.  പൂച്ചയുടെയും പട്ടികളുടെയും വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ ഒരുപാട് വിഷമം തോന്നിക്കുന്ന ഒരു പട്ടിയെ പാമ്പ് ആക്രമിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യന്റെ സുഹൃത്തുക്കളാണ് നായ്ക്കൾ. വിഷാദം, ഉത്ക്കണ്ഠ പോലെയുള്ള മാനസികാരോഗ്യ പ്രശ്‍നങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലപ്പോഴും നായ്ക്കൾ സഹായിക്കാറുണ്ട്. ഇവയുടെ കുസൃതികളും, സ്നേഹവും ഓക്കേ കാണാൻ എല്ലാവര്ക്കും ഇഷ്ടമാണ്.  ഇവയോട് മനുഷ്യന് ഒരു പ്രത്യേക സ്നേഹവുമുണ്ട്. ഏറ്റവും അപകടക്കാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. . 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. ഇപ്പോൾ ഒരു പാമ്പ് ഒരു നായയെ ആക്രമിക്കുന്നത് മറ്റ് നായ്ക്കൾ പാമ്പിനെ രക്ഷിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video: പാമ്പുകൾ പ്രണയ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



വീഡിയോ അമേസിങ് 99 എന്ന ഗ്രൂപ്പിലേക്ക് ഹായ് വൻ ഹോയ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഒരു പാമ്പ് ഒരു പട്ടിക്കുട്ടിയെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്. എന്നാൽ പാമ്പിനെ കടിച്ച് വലിക്കുകയാണ് മറ്റ് നായകൾ. ഒടുവിൽ നിർവ്വാഹമില്ലാതെ പാമ്പ് പട്ടിക്കുട്ടിയെ സ്വതന്ത്രമാക്കിയിട്ടും നായകൾ പാമ്പിനെ വിടുന്നില്ല. ഇതിനൊടകം 2 മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.