ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലുംമൊക്കെയായി ആളുകളുടെ ശ്രദ്ധ ഏറെ നേടുന്നത് വിരൽ വീഡിയോകളാണ്. അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം വളരെ കൂടുതലാണ്.   പട്ടികളുടെയും പൂച്ചകളുടെയും ഒക്കെ വീഡിയോകളോടുള്ള താത്പര്യത്തിന് പലപ്പോഴും കാരണം അവയുടെ വികൃതികളും, ക്യുട്ട്നെസ്സും ഒക്കെയാണ്. അതേസമയം വന്യമൃഗങ്ങളുടെ വനത്തിനകത്തെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ ഇല്ലാത്തതാണ് വന്യ മൃഗങ്ങളുടെ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്.  നാം സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്ന ഈ വീഡിയോ ആളുകളെ ഒരേസമയം അതിശയപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 വനത്തിൽ മൃഗങ്ങൾ ഇരകളെ പിടിക്കുമ്പോൾ, ശക്തി കൊണ്ട് എല്ലാവര്ക്കും രക്ഷനേടാൻ സാധിക്കില്ല. ഓരോ മൃഗങ്ങളും വ്യത്യസ്ത രീതിയിലാണ് തങ്ങളെ വേട്ടയാടുന്ന മൃഗങ്ങളിൽ നിന്ന് രക്ഷ നേടുന്നത്. ആനയും, കാട്ടുപോത്തും, ജിറാഫും ഒക്കെ തങ്ങളുടെ ശക്തി കൊണ്ട് വേട്ടയാടാൻ വരുന്നവരെ കുടഞ്ഞെറിഞ്ഞും തിരിച്ച് ആക്രമിച്ചുമൊക്കെയാണ് രക്ഷപ്പെടുന്നത്. അതേസമയം മുയൽ, മാൻ ഇവയൊക്കെ തങ്ങളുടെ ഓടാനുള്ള കഴിവ് കൊണ്ടാണ് രക്ഷപ്പെടാറുള്ളത്. എന്നാൽ പക്ഷികൾ പലപ്പോഴും പറന്ന് മാറിയും, അല്ലെങ്കിൽ വേട്ടയാടുന്ന മൃഗങ്ങളെ കബളിപ്പിച്ചും ഒക്കെയാണ് രക്ഷപ്പെടാറുള്ളത്. അത്തരത്തിലുള്ള ഒരു താറാവിന്റെ വിഡിയോയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video : മഴയിൽ സന്തോഷം കൊണ്ട് നൃത്തം ചെയ്ത് ആന; വീഡിയോ വൈറൽ



വീഡിയോയിൽ വെള്ളത്തിൽ കൂടി നീന്തുന്ന താറാവിനെ ഒരു കടുവ വെള്ളത്തിൽ കൂടി പതുങ്ങി വന്ന് പിടിക്കാൻ ശ്രമിക്കുന്നത് കാണാം. പെട്ടെന്ന് നീന്തി മാറാനുള്ള സമയമോ. പ്രതിരോധിച്ച് രക്ഷപ്പെടാനുള്ള ശക്തിയോ ആ താറാവിന് ഇല്ല. അതിനാൽ തന്നെ താറാവ് വെള്ളത്തിൽ മുങ്ങാം ഇട്ടതിന് ശേഷം കടുവയുടെ പിന്നിൽ കൂടി രക്ഷപ്പെടുകയാണ്.   ദി സക്സ്സസ് ലൈൻസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾക്ക് ജയിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കി രക്ഷപ്പെടുക എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ