സിംഹം കാട്ടിലേയും. സ്രാവ് സമുദ്രത്തിലെയും പരുന്ത് ആകാശത്തിലെയും രാജാക്കന്മാരാണ്. ലോകത്തിലെ ഏറ്റവും അപകടക്കാരികളായ ജീവികളിൽ ചിലതാണ് ഇവ. അവയേക്കാൾ വലുപ്പമുള്ള ജീവികളെ പോലും അതിവിദഗ്തമായി വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് സാധിക്കും. കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് തന്നെ തങ്ങളുടെ ഇരയെ കണ്ടെത്താൻ സാധിക്കുമെന്നതാണ് പരുന്തുകളുടെ പ്രത്യേകത. കൂടാതെ തങ്ങളുടെ ഇരകളെ കണ്ടെത്തിയാൽ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഇവ അതിവേഗത്തിൽ എത്തി ഇരയെ റാഞ്ചി പറക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ആകാശത്ത് പറക്കുന്ന പരുന്ത്  താഴെ ഒരു പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് കാണും. ഉടൻ തന്നെ താഴേയ്ക്ക് പറന്നെത്തിയ പരുന്ത് പെൺകുട്ടിയെ റാഞ്ചി പറക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പെൺകുട്ടിയെ റാഞ്ചി പറക്കാൻ പരുന്തിന് കഴിയുന്നില്ല. വീണ്ടും ശ്രമിക്കുന്നതിനിടയിൽ ഇത് കണ്ടു നിന്ന് കുറച്ച് പേർ ഇത് കണ്ട് വന്ന് പെൺകുട്ടിയെ രക്ഷിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.


ALSO READ: Viral Video : ഇതെന്താ പറക്കുന്ന പാമ്പോ? വീഡിയോ വൈറൽ



ചെറിയ പരിക്കുകളോടെ ഈ പെൺകുട്ടി രക്ഷപെടുകയാണ്. പ്ലാനറ്റ് എർത്ത് ഇന്ത്യ എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. 2 മില്യണിൽ അധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടുക്കഴിഞ്ഞത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ