സോഷ്യൽ മീഡിയയിൽ ആളുകൾക്ക് വീഡിയോകളോട് വലിയ പ്രിയമാണ് ഉള്ളത്. ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളതും ഇത്തരം വീഡിയോകൾ കാണാനാണ്. ഇതിൽ തന്നെ മൃഗങ്ങളുടെയും പാമ്പുകളുടെയും പക്ഷികളുടെയും ഒക്കെ വീഡിയോകൾക്ക് ആരാധകർ കൂടുതലാണ്. പാമ്പുകൾ ലോകത്തിലെ അപകടകാരികളായ ജീവജാലങ്ങളിൽ ഒന്നാണ്. അത് കൊണ്ട് തന്നെയാണ് അവയുടെ വീഡിയോകൾ കാണാനുള്ള ആളുകളുടെ താത്‌പര്യം വർധിക്കാനും കാരണം. ഇത്തരത്തിലുള്ള പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഒരു ഇനം പാമ്പുകളാണ് പാരഡൈസ് ട്രീ സ്നേക്ക് അല്ലെങ്കിൽ പാരഡൈസ് ഫ്ലയിങ് സ്നേക്ക്. ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടിയാണ് ഇവ ഇരപിടിക്കുന്നത്. ഒരു ചാട്ടത്തിൽ ഇവർക്ക് 10 മീറ്ററുകളിൽ കൂടുതൽ ദൂരത്തിൽ എത്താൻ കഴിയും. ഇവർക്ക് ഇത്രയും ദൂരം ചാടാൻ കഴിയുന്നത് കൊണ്ടാണ് ഇത് പറക്കുന്നതായി തോന്നുന്നത്. ഒരേസമയം ഇവ 5 മുതൽ 11 മുട്ടകൾ വരെ ഇടാറുണ്ട്. എന്നാൽ ഇവയുടെ മുട്ട വിരിയാൻ എത്ര സമയം എടുക്കുമെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനിക്കുന്ന സമയത്ത് ഇവയ്ക്ക് 15 മുതൽ 20 സെന്റിമീറ്റർ വരെ നീളമുണ്ടാകും. ഈ പാമ്പുകളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.'
ALSO READ: Viral Video: കൊമോഡോ ഡ്രാഗണിനെ കണ്ടതും വെള്ളത്തിലേക്ക് ചാടി മാൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഡിസ്‌കവറി യുകെയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയാണ് ഇത്. ഇന്തോനേഷ്യയിലെ ദ്വീപുകളിൽ നിന്നുള്ള ഒരു വീഡിയോ ആണിത്. ഈ വീഡിയോ ആളുകളിൽ അത്ഭുദം സൃഷ്ടിച്ചിരിക്കുകയാണ്. 2 കോടി 22 ലക്ഷത്തിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. നിരവധി ആളുകൾ കമ്മെന്റുമായും എത്തിയിട്ടുണ്ട്, ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്കെ ചെയ്തിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...