Paris : ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിന് നേരെ മുട്ടയേറ്, ലിയോണിൽ രാജ്യാന്തര ഭക്ഷണമേളയിൽ പങ്കെടുക്കാനെത്തിയ മാക്രോണിന്റെ നേർക്കാണ് മുട്ട വന്ന് പതിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാക്രോണിന്റെ ദേഹത്ത് മുട്ട പതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുട്ട വന്ന് ഫ്രഞ്ച് പ്രസിഡന്റ് ശരീരത്ത് പതിക്കുന്നത് തുടർന്ന് പൊട്ടാതെ പോകുന്ന ദൃശ്യങ്ങളാണ് വൈറലായിക്കുന്നത്. ഉടൻ തന്നെ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പൊതിയുകയും ചെയ്തു. 


ALSO READ : Emmanuel Macron മുതൽ George W Bush വരെ, അറിയാം പൊതുഇടങ്ങളിൽ ലോക നേതാക്കന്മാർ നേരിട്ട കായികമായ ആക്രമണങ്ങൾ



മറ്റ് സുരക്ഷ ഉദ്യോഗസ്ഥർ മാക്രോണിനെ മുട്ട എറിഞ്ഞയാളെ പിടികൂടുകയും ചെയ്തു. "അദ്ദേഹത്തിന് എന്തെങ്കിലും എന്നോട് പറയണമെങ്കിൽ അദ്ദേഹത്തിന് വരാം" സംഭവ സമയത്ത് മാക്രോൺ പറഞ്ഞു.


ALSO READ: ISIS നേതാവിനെ വധിച്ചതായി ഫ്രാൻസ്; ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു വിജയമെന്ന് Emmanuel Macron


ഇത് ആദ്യത്തെ തവണയല്ല മാക്രോൺ പൊതുയിടങ്ങളിൽ വെച്ച് ആക്രമിക്കപ്പെടുന്നത്. നേരത്തെ ജൂണിൽ തെക്കു-കിഴക്കൻ ഫ്രാൻസിൽ മാക്രോൺ പര്യടനം നടത്തവെ ഒരു വ്യക്തയുടെ കൈയ്യിൽ മുഖത്തടി വാങ്ങിക്കുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.