Emmanuel Macron മുതൽ George W Bush വരെ, അറിയാം പൊതുഇടങ്ങളിൽ ലോക നേതാക്കന്മാർ നേരിട്ട കായികമായ ആക്രമണങ്ങൾ

ഇങ്ങനെ പൊതുഇടങ്ങളിൽ കായികമായ ആക്രമണങ്ങൾ നേരിടുന്ന ലോക നേതാക്കന്മാരിൽ ആദ്യത്തെ വ്യക്തിയുമല്ല ഇമ്മാനുവേൽ മാക്രോൺ. അറിയാം ഇത്തരത്തിൽ കായികമായി പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ലഭിച്ച ലോക നേതാക്കൾ ആരൊക്കെയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 02:19 PM IST
  • ഷൂ ഏറ് ലഭിച്ച മുൻ യുഎസ് പ്രസിഡന്റ് ജോർജ് W ബുഷ്
  • സാൻവിച്ച് ഏറ് ലഭിച്ച മുൻ ഓസ്ട്രേലയിൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡ്
  • ഇന്നലെ ഇമ്മാനുവേൽ മാക്രോണിന്റെ മുഖത്ത് ലഭിച്ച അടി
  • പ്രസിഡന്റാകുന്നതിന് മുമ്പ് കുത്തേറ്റ് ബ്രസീലയൻ പ്രസിഡന്റ് ജെയ്ർ ബൊൽസ്നാരോ
Emmanuel Macron മുതൽ George W Bush വരെ, അറിയാം പൊതുഇടങ്ങളിൽ ലോക നേതാക്കന്മാർ നേരിട്ട കായികമായ ആക്രമണങ്ങൾ

കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിനെ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ മുഖത്തടിക്കുന്ന ദൃശ്യം വലിയ വാർത്ത് ആയിരിക്കുകയാണ്. എന്നാൽ ഇങ്ങനെ പൊതുഇടങ്ങളിൽ കായികമായ ആക്രമണങ്ങൾ നേരിടുന്ന ലോക നേതാക്കന്മാരിൽ ആദ്യത്തെ വ്യക്തിയുമല്ല ഇമ്മാനുവേൽ മാക്രോൺ. അറിയാം ഇത്തരത്തിൽ കായികമായി പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ലഭിച്ച ലോക നേതാക്കൾ ആരൊക്കെയാണ്.

മുൻ യുഎസ് പ്രസിഡന്റ് ജോർജ് W ബുഷ്

ALSO READ : Twitter Suspended: പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് വിലക്കി നൈജീരിയ

അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിന് ലഭിച്ച ഷൂ ഏറ് വലിയ തലത്തിൽ രാഷ്ട്രീയ ചർച്ചയായ വിഷമായിരുന്നു. 2008 ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ വെച്ചാണ് ബുഷിന് ഷൂ ഏറ് ലഭിക്കുന്നത്. ഇറാഖ് സന്ദർശനത്തിനിടെ നടത്തിയ വാർത്ത സമ്മേളനത്തിൽ ഇറാഖി മാധ്യമ പ്രവർത്തകനായി മുന്താധർ അൽ-സെയ്ദിയാണ് ബുഷിന് നേരെ ഷൂകൾ എറിഞ്ഞത്. 

"മടക്കയാത്രയ്ക്ക് മുമ്പ് ഇറാഖി ജനത നൽകുന്ന മുത്തമാണിത്, നായെ" എന്ന് ആക്രോഷിച്ചാണ് സെയ്ദി ബുഷിന് നേരെ തന്റെ രണ്ട് ഷൂകൾ എറിയുന്നത്. രണ്ടും ബുഷിന്റെ ദേഹത്ത് കൊണ്ടില്ല. 

ഈ ഷൂ ഏറ് പിന്നീട് ഇന്ത്യയിലും ട്രെൻഡായി മാറിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കേന്ദ്രമന്ത്രിയായിരുന്നു പി.ചിദംബരം, ബിജെപി നേതാവായിരുന്ന എൽ.കെ അധ്വാനി എന്നിവർക്കും ഷൂ ഏറ് ലഭിച്ചിട്ടുണ്ട്. 

കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി.ചിദംബരത്തിനും ഇത്തരത്തിൽ ഷൂ ഏറ് ലഭിച്ചിരുന്നു.

ALSO READ : Prince Harry Meghan : ഹാരി രാജകുമാരനും മേഗനും രണ്ടാമത്തെ കുഞ്ഞ് പിറന്നു, പെൺക്കുഞ്ഞിന് ഹാരിയുടെ അമ്മ ഡയാനയുടെ പേര് നൽകി

സാൻവിച്ച് ഏറ് ലഭിച്ച മുൻ ഓസ്ട്രേലയിൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡ്

2013ലാണ് സംഭവം. ജൂലിയ ഗില്ലാർഡ് ക്വീൻസ് ലാൻഡിലെ ഒരു സ്കൂൾ സന്ദർശനം നടത്തുന്നതിനിടെയാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് ഒരു സാൻവിച്ച് പൊതി വന്ന പ്രധാനമന്ത്രിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. പിന്നീട് നടന്ന് അന്വേഷണത്തിൽ 16കാരനായ കൈയിൽ തോംസണാണ് ജൂലിയ്ക്ക് നേരെ സാൻവിച്ച പൊതി എറിഞ്ഞതെന്ന് മനസ്സിലായി.

ഇന്നലെ ഇമ്മാനുവേൽ മാക്രോണിന്റെ മുഖത്ത് ലഭിച്ച അടി

തെക്കൻ ഫ്രാൻസിൽ ജനങ്ങളുമായി സംവദിക്കുന്ന പരിപാടിക്കിടെയണ് ഫ്രഞ്ച് പ്രസിഡന്റിന് മുഖത്ത് അടി കിട്ടുന്നത്. കോവിഡ് മഹമാരിക്കിടെ രാജ്യത്തിന്റെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ നടത്തിയ പൊതുപരിപാടിക്കിടെയാണ് മാക്രോണിന് അടി കിട്ടുന്നത്. ശുഭിതനായ യുവാവ് മാക്രോണിയിൽ തകർന്നു എന്ന് ആക്രോഷിച്ചാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇടത് കവളിൽ മർദിക്കുന്നത്.

ASLO READ : South Africa: ഒറ്റ പ്രസവത്തിൽ കുട്ടികൾ 10; അപൂർവ നേട്ടവുമായി ദമ്പതികൾ

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലസ്കോണി

സിൽവിയോ ബെർലസ്കോണിയെ കാര്യമായിട്ട് തന്നെയായിരുന്നു മർദിക്കുകയായിരുന്നു. 2009ൽ മിലാനിൽ ഒരു പള്ളിയിൽ നിന്ന് പുറത്ത് വരുന്നതിനിടെ മെറ്റ.ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. രക്തം വാർന്ന് നിൽക്കുന്ന ബെലസ്കോണിയുടെ ചിത്രം വലിയതോതിൽ പ്രചരിച്ചിരുന്നു. 

പ്രസിഡന്റാകുന്നതിന് മുമ്പ് കുത്തേറ്റ് ബ്രസീലയൻ പ്രസിഡന്റ് ജെയ്ർ ബൊൽസ്നാരോ

2018ലെ ബ്രസീലയൻ തിരഞ്ഞെടുപ്പിനിടെയാണ് ജെയ്ർ ബൊൽസ്നാരോക്ക് കുത്തേൽക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരാളെത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ ആർമി ഉദ്യോഗസ്ഥനായിരുന്ന ബൊൽസ്നാരോക്ക് ഇത് വലിയ ജനപ്രീതിക്ക് വഴിവെച്ചു ആ തിരഞ്ഞെടുപ്പിൽ ജയിച്ച് ബ്രസീലിന്റെ പ്രസിഡന്റായി മാറുകയും ചെയ്തു.

ദൈവം നൽകിയ ദൈത്യമാണെന്നാണ് ബൊൽസ്നാരോയെ കുത്തിപരിക്കേൽപ്പിച്ച അക്രമി പറഞ്ഞു. തുടർന്ന് അക്രമിയെ മാനസിക ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News